Asianet News MalayalamAsianet News Malayalam

വയനാട്ടിൽ പൾസർ ബൈക്കുകൾ മോഷ്ടിക്കുന്ന സംഘം പിടിയില്‍, സംഘത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആളും

വയനാട്ടിലും അയൽ ജില്ലകളിലുമായി പതിനഞ്ചോളം ബൈക്കുകൾ സംഘം കവർന്നതായാണ് സൂചന.

Vellamunda police arrested a gang stealing Pulsar bikes in Wayanad
Author
First Published Nov 27, 2022, 8:40 PM IST

വയനാട്: വയനാട്ടിൽ പൾസർ ബൈക്കുകൾ മോഷ്ടിക്കുന്ന സംഘത്തെ വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തു. തരുവണയിൽ നിന്നും കളവുപോയ  ബൈക്ക്‌ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. പ്രായപൂർത്തിയാകാത്ത ഒരാളടക്കം മൂന്ന് പേരെയാണ് വെള്ളമുണ്ട പൊലീസ് അറസ്റ്റ് ചെയ്തത്. പേരാമ്പ്ര സ്വദേശികളായ അൽഫർദാൻ, വിനയൻ  എന്നിവരാണ് പ്രതികൾ. വയനാട്ടിലും അയൽ ജില്ലകളിലുമായി പതിനഞ്ചോളം ബൈക്കുകൾ സംഘം കവർന്നതായാണ് സൂചന.

Follow Us:
Download App:
  • android
  • ios