തിരുവനന്തപുരം: വിളപ്പിൽശാലയിൽ രണ്ട് പേരെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം രക്ഷപ്പെട്ട കുപ്രസിദ്ധ ഗുണ്ടയും കൂട്ടാളിയും പിടിയിൽ. ഉറിയാക്കോട് സ്വദേശി ജെയിൻ വിക്ടർ, സന്തോഷ് എന്നിവരെ കൊച്ചുവേളിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇന്നലെയാണ് ജെയിൻ വിക്ടറും കൂട്ടാളികളും വിളപ്പിൽശാല സ്വദേശികളായ ലിജു സൂരി, ബിനുകുമാർ എന്നിവരെ വെട്ടിപരിക്കേൽപ്പിച്ചത്.

കൈബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ഇവർ രക്ഷപ്പെട്ടത്. ജെയിൻ വിക്ടർ. നിരവധി കേസുകളിൽ പ്രതിയാണ്. പാറശാലയിൽ കഞ്ചാവ് കടത്തിൽ അറസ്റ്റിലായ ജെയിൻ ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമാണ് ആക്രമണം നടത്തിയത്. കുടുംബതർക്കമാണ് ആക്രമത്തിന് പിന്നിലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.