Asianet News MalayalamAsianet News Malayalam

പത്തനംതിട്ട പെട്രോൾ പമ്പിലെ അതിക്രമം; വധശ്രമം ഉൾപ്പടെ കുറ്റം ചുമത്തി, പ്രതികളെ റിമാന്റ് ചെയ്തു

 വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതികളെ റിമാന്റ് ചെയ്തത്. നാല് പേരടങ്ങുന്ന സംഘമാണ് ഞായറാഴ്ച വൈകീട്ട് പൂങ്കാവിലെ പെട്രോൾ പമ്പിൽ അതിക്രമം കാണിച്ചത്. 

violation at pathanamthitta petrol pump  accused were remanded vcd
Author
First Published Mar 21, 2023, 4:06 AM IST

പത്തനംതിട്ട: പത്തനംതിട്ട പൂങ്കാവിലെ പെട്രോൾ പമ്പിൽ അതിക്രമം കാണിച്ച കേസിലെ പ്രതികൾ റിമാന്റിൽ. പ്രമാടം സ്വദേശികളായ കെ എസ് ആരോമൽ, ഗിരിൻ, അനൂപ് എന്നിവരാണ് റിമാന്റിലായത്. പിടിയിലായവർ മുമ്പും ക്രിമനൽ കേസുകളിൽ പ്രതിയായിട്ടുണ്ട്.

 വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതികളെ റിമാന്റ് ചെയ്തത്. നാല് പേരടങ്ങുന്ന സംഘമാണ് ഞായറാഴ്ച വൈകീട്ട് പൂങ്കാവിലെ പെട്രോൾ പമ്പിൽ അതിക്രമം കാണിച്ചത്. കേസിലെ മുഖ്യപ്രതിയായ ആരോമലിനെ ഞായറാഴ്ച തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു, അനൂപിനെയും ഗിരിനെയും തിങ്കളാഴ്ചയാണ് പിടികൂടിയത്. ഒരാളെ കൂടി കിട്ടാനുണ്ട്. റിമാന്റിലായ മൂന്ന് പേരേയും സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. 

റിമാന്റിലായ കെ എസ് അരോമൽ പ്രമാടം പഞ്ചായത്തിലെ സിപിഎം അംഗത്തിന്റെ മകനാണ്. പമ്പിൽ നിന്ന് പെട്രോൾ കൊടുക്കാൻ വൈകിയെന്നാരോപിച്ചാണ് ഉടമയേയും ജീവനക്കാരേയും പ്രതികൾ മർദ്ദിച്ചത്. പമ്പിലെ മൂന്ന് ജീവനക്കാർക്ക് തലയ്ക്കാണ് പരിക്കേറ്റത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. പെട്രോൾ പമ്പിലെ സിസിടിവി പരിശോധിച്ചതിൽ നിന്നാണ് പൊലീസിന് പ്രതികളെ കുറിച്ച് സൂചന കിട്ടിയത്. പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ മേൽനോട്ടത്തിൽ എസ്എച്ചഒ ജിബു ജോണിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Follow Us:
Download App:
  • android
  • ios