കല്‍പ്പറ്റയില്‍ ബാറില്‍ മദ്യപിക്കാനെത്തിയവരും ജീവനക്കാരുമായി അടിപിടിയുണ്ടാക്കിയ സംഭവത്തില്‍ ഇരു കൂട്ടര്‍ക്കുമെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

വയനാട്: കല്‍പ്പറ്റയില്‍ ബാറില്‍ മദ്യപിക്കാനെത്തിയവരും ജീവനക്കാരുമായി അടിപിടിയുണ്ടാക്കിയ സംഭവത്തില്‍ ഇരു കൂട്ടര്‍ക്കുമെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അതേസമയം നടന്നത് ഗൂണ്ടാ ആക്രമണമാണെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബാറുടമ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.

മദ്യപിക്കാന്‍ ബാറിലെത്തിയ ഒരാള്‍ ഗ്ലാസുപോട്ടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കാണ് പ്രശ്നങ്ങൾക്ക് തുടക്കം. ബാറില്‍ നിന്ന് തിരികെ പോയ ഇയാള്‍ 15 അംഗസംഘത്തെയും കോണ്ടുവന്ന് രണ്ടുതവണ ബാറില്‍ അക്രമം നടത്തിയെന്നാണ് ബാറുടമയുടെ പരാതി. പോലീസെത്തി സീസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് കല്‍പ്പറ്റ സ്വദേശി ഷമീറടക്കം നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തുവെങ്കിലും ചോദ്യം ചെയ്തശേഷം വിട്ടയച്ചു. അന്വേഷണം ശേഷം ആവശ്യമെങ്കില്‍ അറസ്റ്റെന്നാണ് പോലീസ് നല‍്കുന്ന വിവരം. അതേസമയം ഗ്ലാസ് പോട്ടിയതിന് ബാര്‍ ജീവനക്കാര‍് മർദ്ദിച്ചുവെന്ന കൽപ്പറ്റ സ്വദേശി ഷമീറിന്‍റെ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്.