ഓക്സിജൻ സഹായത്തോടെ ചികിത്സയിൽ കഴിഞ്ഞിരുന്ന 59കാരിയായ സ്ത്രീയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്

ഭോപ്പാൽ: മധ്യപ്രദേശിൽ കൊവിഡ് രോഗിക്ക് നേരെ പീഡന ശ്രമം. വാർഡ് ബോയ് ആണ് ബലാൽസംഗം ചെയ്യാൻ ശ്രമിച്ചത്. ഗ്വാളിയോറിൽ കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റിയ ഹോട്ടലിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഓക്സിജൻ സഹായത്തോടെ ചികിത്സയിൽ കഴിഞ്ഞിരുന്ന 59കാരിയായ സ്ത്രീയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്.

രാജ്യത്ത് കൊവിഡിന്‍റെ തീവ്ര വ്യാപനത്തിന‍ിടെയാണ് മധ്യപ്രദേശിലെ ഗ്വാളിയോറില്‍ കൊവിഡ് രോഗിക്ക് നേരെ ബലാത്സംഗശ്രമം നടന്നത്. കൊവിഡ് ചികിത്സ കേന്ദ്രമാക്കിമാറ്റിയ ഗ്വാളിയോറിലെ ഹോട്ടലിലായിരുന്നു സംഭവം. രണ്ട് തവണ ബലാത്സംഗം ചെയ്യാന്‍ ജീവനക്കാരന്‍ ശ്രമിച്ചു. കുടുബംത്തെ വിവരം അറിയിച്ചപ്പോള്‍ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ആശുപത്രി ജീവനക്കാരനെ അറസ്റ്റു ചെയ്തുവെന്ന് ഗ്വാളിയോര്‍ പൊലീസ് അറിയിച്ചു.

എന്നാല്‍ ആശുപത്രി അധികൃതര്‍ക്കും മധ്യപ്രദേശ് പൊലീസിനുമെതിരെ ഗൗരവതരമായ ആരോപണമാണ് പരാതിക്കാരിയുടെ കുടുംബം ഉന്നയിക്കുന്നത്. പരാതി അറിയിച്ചപ്പോള്‍ ഇടപെടുന്നതിന് പകരം ആശുപ്രതി അധികൃതര്‍ മോശമായി പെരുമാറി. പൊലീസിന് പരാതി നല്‍കിയപ്പോള്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിച്ചെന്നും കുടുംബം ആരോപിച്ചു.