നാദിയ ജില്ലയിൽ 14 വയസുകാരി ബലാത്സംഗത്തിനിരയായെന്ന റിപ്പോർട്ടിനെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബലാത്സംഗം മൂലം മരിച്ചുവെന്ന് അവർ പറയുന്ന കഥയെ നിങ്ങൾ ബലാത്സംഗം എന്ന് വിളിക്കുമോ? അവൾ ഗർഭിണിയായിരുന്നോ അതോ പ്രണയബന്ധം ഉണ്ടായിരുന്നോ? അവർ അന്വേഷിച്ചിട്ടുണ്ടോ?  എന്നായിരുന്നു മമതയുടെ സംഭവത്തിലെ പ്രതികരണം

കൊൽക്കത്ത: നാദിയ ജില്ലയിൽ 14 വയസുകാരി ബലാത്സംഗത്തിനിരയായെന്ന റിപ്പോർട്ടിനെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബലാത്സംഗം മൂലം മരിച്ചുവെന്ന് അവർ പറയുന്ന കഥയെ നിങ്ങൾ ബലാത്സംഗം എന്ന് വിളിക്കുമോ? അവൾ ഗർഭിണിയായിരുന്നോ അതോ പ്രണയബന്ധം ഉണ്ടായിരുന്നോ? അവർ അന്വേഷിച്ചിട്ടുണ്ടോ? എന്നായിരുന്നു മമതയുടെ സംഭവത്തിലെ പ്രതികരണം. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടിക്ക് ആൺകുട്ടിയുമായി ബന്ധമുണ്ടായിരുന്നു എന്നാണ് എനിക്ക് കിട്ടിയ വിവരം. അവ‍ര്‍ പരസ്പരം ബന്ധപ്പെടാൻ തീരുമാനിച്ചാൽ നമുക്കെങ്ങനെ തടയാനാകും എന്നുമായിരുന്നു മമത പറഞ്ഞത്. ലവ് ജിഹാദ് എന്ന് പറഞ്ഞ് നടപടിയെടുക്കാൻ ഇത് യുപിയല്ലെന്നും മമത പറ‍ഞ്ഞു.

പിറന്നാൾ ആഘോഷത്തിനിടെ കൂട്ടബലാത്സംഗം; 14-കാരി മരിച്ചു, തൃണമൂൽ നേതാവിൻെ മകനെതിരേ ആരോപണം

പശ്ചിമ ബംഗാളിലെ നാഡിയ ജില്ലയിലെ ഹൻസ്‌ഖാലിയിലാണ് ജന്മദിന പാർട്ടിക്കിടെ കൂട്ടബലാത്സംഗത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി മരിച്ചത്. സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.. പിറന്നാൾ ആഘോഷത്തിന്റെ മറവിൽ ആക്രമിക്കപ്പെട്ട പെൺകുട്ടി അന്നു തന്നെ മരിച്ചിരുന്നു. ഹൻസ്കാലിയ പ്രദേശത്ത് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. എന്നാൽ ഞായറാഴ്ചയാണ് പൊലീസ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

ഗജ്‌ന ഗ്രാമ പഞ്ചായത്തിലെ തൃണമൂല്‍ അംഗവും പാര്‍ട്ടിയുടെ പ്രാദേശിക നേതാവും പഞ്ചായത്തംഗവുമായ സമര്‍ ഗൗളയുടെ മകന്‍ ബ്രജ്‌ഗോപാലാണ് മകളുടെ മരണത്തിന് പ്രധാന ഉത്തരവാദിയെന്നാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആരോപണം. സംഭവം നടന്ന്, നാല് ദിവസത്തിനുശേഷമാണ് കുടുംബം പൊലീസില്‍ പരാതി നൽകിയത്. ഒമ്പതാംക്ലാസുകാരിയായ മകളെ തൃണമൂല്‍ നേതാവിന്റെ മകൻ പിറന്നാള്‍ ആഘോഷത്തിനു ക്ഷണിച്ചിരുന്നു. തുട‍ന്ന് പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തി. കൂട്ടുകാരിക്കും മറ്റു ചിലര്‍ക്കുമൊപ്പമായിരുന്നു പോയത്. തിരികെ വന്നത് വളരെ ആവശയായിട്ടായിരുന്നുവെന്നു. വൈകാതെ തന്നെ മകള്‍ മരണപ്പെട്ടുവെന്നും ഇവര്‍ പരാതിയില്‍ പറയുന്നു. 

തുടര്‍ച്ചയായ ബ്ലീഡിംഗും ശക്തമായ വയറുവേദനയും മൂലം മകള്‍ മോശം അവസ്ഥയിലായിരുന്നു. ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനു മുമ്പ് അവള്‍ മരിക്കുകയും ചെയ്തു. തൃണമൂല്‍ നേതാവിന്റെ മകനും സുഹൃത്തുക്കളും ചേര്‍ന്നാണ് മകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. മരണസര്‍ട്ടഫിക്കറ്റ് പോലും ലഭിക്കുന്നതിനു മുന്നേ കുറച്ച് ആളുകള്‍ മകളുടെ മൃതദേഹം ദഹിപ്പിക്കാന്‍ നിര്‍ബന്ധപൂര്‍വം കൊണ്ടുപോയി, എന്നുമാണ് പെണ്‍കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചത്.