ഈ മാസം 10ന് അമ്പലവയൽ മീനങ്ങാടി റോഡിലെ മട്ടപാറയിൽ വച്ചാണ്  സ്കൂട്ടരില്‍ വന്ന ഹാരിസിനെ കാറിലെത്തിയ നാലംഗ സംഘം തടഞ്ഞുനിർത്തി.നാല് ലക്ഷം രൂപ തട്ടിയെടുത്തത്.

വയനാട്: വയനാട് അമ്പലവയലിൽ വാഹനം തടഞ്ഞുനിർത്തി നാല് ലക്ഷം രൂപ കവർന്ന കേസിലെ പ്രതികളെ പിടികൂടി. സുൽത്താൻ ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കർണ്ണാടകയിലെ ഹൂൻസൂരിൽ വച്ച് നാല് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.

ഈ മാസം 10ന് അമ്പലവയൽ മീനങ്ങാടി റോഡിലെ മട്ടപാറയിൽ വച്ചാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരനായ മീനങ്ങാടി സ്വദേശി ഹാരിസിനെ പണയ സ്വർണ്ണം വിൽക്കാനുണ്ടെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് അന്പലവയലിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പണവുമായി സ്കൂട്ടറിൽ വന്ന ഹാരിസിനെ കാറിലെത്തിയ നാലംഗ സംഘം തടഞ്ഞുനിർത്തി. പിന്നീട് നാല് ലക്ഷം രൂപ കവർന്ന് രക്ഷപ്പെടുകയായിരുന്നു.

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ കർണ്ണാടക ഹൂൻസൂരിൽ വെച്ചാണ് സുൽക്കാൻ ബത്തേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. കണ്ണൂർ ഇരിട്ടി സ്വദേശികളായ ഷൈൻ, അജിത്ത് വയനാട് ബത്തേരി സ്വദേശികളായ മുബഷീർ, സഫീക്ക് എന്നിവരാണ് പിടിയിലായത്. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെയാണ് പ്രതികളെ കണ്ടത്തിയത്. നാല് പേരുടെയും അറസ്റ്റ് രേഖപെടുത്തി ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

YouTube video player