Asianet News MalayalamAsianet News Malayalam

വയനാട് ദേശീയപാതയില്‍ അര്‍ധരാത്രി യുവാക്കളെ ആക്രമിച്ച് 17 ലക്ഷം കവര്‍ന്ന കൊട്ടേഷൻ സംഘം അറസ്റ്റിൽ

തൃശൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വൻ കൊട്ടേഷൻ സംഘമാണ് പിടിയിലായത്. രേഖകളില്ലാതെ പണവുമായി സഞ്ചരിക്കുന്നവരെയാണ് ഇവർ ലക്ഷ്യമിട്ടിരുന്നത്.

wayanad national highway robbery case accuses arrested
Author
Wayanad, First Published Oct 16, 2019, 12:29 AM IST

വയനാട്: വയനാട്ടിൽ ഹൈവേയിൽ അര്‍ധരാത്രി യുവാക്കളെ ആക്രമിച്ച് കവർച്ച നടത്തിയ 14 അംഗ സംഘം അറസ്റ്റിൽ. മൈസൂരിൽ നിന്നും സ്വർണം വിറ്റ് മടങ്ങുകയായിരുന്ന വയനാട് സ്വദേശികളെ ആക്രമിച്ചു 17 ലക്ഷമാണ് കഴിഞ്ഞ ദിവസം മോഷണ സംഘം കവർന്നത്. 

മീനങ്ങാടി വൈത്തിരി പൊലീസാണ് പ്രതികളെ പിടികൂടിയത്.  മോഷണവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. തൃശൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വൻ കൊട്ടേഷൻ സംഘമാണ് പിടിയിലായത്. രേഖകളില്ലാതെ പണവുമായി സഞ്ചരിക്കുന്നവരെയാണ് ഇവർ ലക്ഷ്യമിട്ടിരുന്നത്.

ഇന്നലെ അർധരാത്രിയാണ് വയനാട്ടിൽ നാടിനെ നടുക്കിയ മോഷണം നടന്നത്. പിടിയിലായ മോഷണ സംഘത്തിനെതിരെ സമാന രീതിയിൽ കവർച്ച നടത്തിയതിന് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ കേസുണ്ട്. 

പിടിയിലായ സംഘത്തിലെ 14 പേരുടെയും അറസ്റ്റ് ഇന്നലെ തന്നെ രേഖപ്പെടുത്തിയിരുന്നു. തൃശൂർ സ്വദേശികളായ സംഘത്തിലെ ഒരാൾകൂടി ഇനി പിടിയിലാകാനുണ്ട്. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. 

Follow Us:
Download App:
  • android
  • ios