മലപ്പുറം: മലപ്പുറം പൊന്നാനിയിൽ അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ ആയുധ ശേഖരം കണ്ടെടുത്തു. പൊന്നാനി കോട്ടത്തറയിലാണ് സംഭവം.അഴുക്കുചാൽ വൃത്തിയാക്കുന്ന തൊിലാളികളാണ് ആയുധ ശേഖരം കണ്ടെടുത്തത്. 14 വാളുകളാണ് കണ്ടെടുത്തത്.

തൊഴിലാളികളും നാട്ടുകാരും വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. കേസെടുക്കുമെന്ന്  പൊന്നാനി പൊലീസ് അറിയിച്ചു.