പാറശ്ശാല മണിയൻ കൊലക്കേസ് പ്രതിയെ പിടികൂടുന്നതിൽ പൊലീസ് അലംഭാവം കാണിക്കുന്നുവെന്ന് കുടുംബത്തിന്‍റെ ആക്ഷേപം.കേസന്വേഷണ ചുമതലയുളള സിഐക്കെതിരെ മേലുദ്യോഗസ്ഥർക്ക് പരാതി കൊടുക്കാനൊരുങ്ങുകയാണ് കുടുംബം.
തിരുവനന്തപുരം: പാറശ്ശാല മണിയൻ കൊലക്കേസ് പ്രതിയെ പിടികൂടുന്നതിൽ പൊലീസ് അലംഭാവം കാണിക്കുന്നുവെന്ന് കുടുംബത്തിന്‍റെ ആക്ഷേപം.കേസന്വേഷണ ചുമതലയുളള സിഐക്കെതിരെ മേലുദ്യോഗസ്ഥർക്ക് പരാതി കൊടുക്കാനൊരുങ്ങുകയാണ് കുടുംബം.
കഴിഞ്ഞ മാസം 25 നാണ് സ്വന്തം വീടിന് മുമ്പിൽ വെച്ച് അയൽവാസിയായ സനു മണിയനെ കുത്തിക്കൊന്നത്.തുടർന്ന് പാറശ്ശാല സിഐ റോബർട്ട് ജോമിയുടെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ സംഭവത്തിന് ശേഷം കടന്ന് കളഞ്ഞ പ്രതി ബന്ധു വീടുകളിലടക്കം ഒളിവിൽ കഴിയുന്നുവെന്ന് വിവരം ലഭിച്ചിട്ടും സിഐ യുടെ നേതൃത്വത്തിലുളള സംഘം പിടികൂടുന്നില്ലായെന്നാണ് കുടുംബത്തിന്‍റെയും നാട്ടുകാരുടെയും ആക്ഷേപം.
ഇതുമായി ബന്ധപ്പെട്ട ഡിവൈഎസ്പിക്ക് പരാതി കൊടുക്കാൻ ഒരുങ്ങുകയാണ് ഭാര്യ -പുഷ്പം. ഒളിവിലുളള സനു നേരത്തെ തന്നെ വധശ്രമമുൾപ്പടെയുളള വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ആറ് മാസം മുമ്പ് മറ്റൊരു അയൽവാസിയുടെ കാൽ വെട്ടി മാറ്റിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയതാണ് പ്രതി.
