അന്തർ സംസ്ഥാന പക്ഷിക്കടത്ത് സംഘത്തിൽ പെട്ടവരാണ് പിടിയിലായതെന്നാണ് വിവരം

കൊൽക്കത്ത: പശ്ചിമ ബംഗാൾ പൊലീസ് പിടികൂടിയ കള്ളക്കടത്ത് സംഘത്തിന്റെ പക്കൽ നിന്നും 524 തത്തകളെ കണ്ടെത്തി. അന്തർ സംസ്ഥാന പക്ഷിക്കടത്ത് സംഘത്തിൽ പെട്ടവരാണ് പിടിയിലായ രണ്ട് പേരെന്നാണ് പശ്ചിമ ബംഗാൾ പൊലീസിന്റെ നിഗമനം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബുർധ്വാൻ വനം വകുപ്പ്, വൈൽഡ്‌ലൈഫ് ക്രൈം കൺട്രോൺ ബ്യൂറോ എന്നിവയുടെ കൂട്ടായ പ്രയത്നത്തിനൊടുവിലാണ് പക്ഷിക്കടത്ത് സംഘത്തെ പിടികൂടിയത്. 

പിടിയിലായ പ്രതികളുടെ പേര് വിവരം പൊലീസ് പുറത്തുവിട്ടില്ല. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.