Asianet News MalayalamAsianet News Malayalam

ഭർത്താവിനെ കൊന്നാൽ 50000 പാരിതോഷികമെന്ന് യുവതിയുടെ വാട്സ് ആപ് സ്റ്റാറ്റസ്, പേടിച്ചുവിറച്ച് യുവാവ് സ്റ്റേഷനിൽ

അയൽ വീട്ടിൽ വാടകക്ക് താമസിക്കുന്ന യുവാവുമായി ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്നും ഭർത്താവ് ആരോപിച്ചു. ഈ ബന്ധമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും യുവാവ് ആരോപിച്ചു.

Wife Announces Reward Of Rs 50000  On WhatsApp Status To Kill Her Husband, case registered
Author
First Published Apr 1, 2024, 6:37 PM IST

ആ​ഗ്ര: ഭർത്താവിനെ കൊലപ്പെടുത്തിയാൽ 50000 രൂപ പാരിതോഷികം നൽകാമെന്ന് പറഞ്ഞ് വാട്സ് ആപ്പിൽ സ്റ്റാറ്റസിട്ട യുവതിയെ പൊലീസ് കേസെടുത്തു. ഉത്തർപ്രദേശിലെ ആ​ഗ്രക്ക് സമീപമുള്ള ബായിലാണ് സംഭവം. ഭർത്താവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കുടുംബവഴക്കിനെ തുടർന്ന് ഭർത്താവുമായി വേർപിരിഞ്ഞാണ് യുവതി താമസിക്കുന്നത്. യുവതിയുടെ ബന്ധുക്കൾ തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ഭാര്യയുടെ ഒരു സുഹൃത്തും തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും ഭർത്താവ് പരാതിയിൽ ആരോപിച്ചു. യുവതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നും ബഹ് പോലീസ് സ്റ്റേഷൻ ഇൻചാർജ് ശ്യാം സിംഗ് പറഞ്ഞു. 

2022 ജൂലൈ 9 ന് മധ്യപ്രദേശിലെ ഭിന്ദ് സ്വദേശിയായ യുവതിയെ യുവാവ് വിവാഹം ചെയ്യുന്നത്. അഞ്ച് മാസത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2022 ഡിസംബറിൽ, യുവതി മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങി. അന്നുമുതൽ യുവതി മാതാപിതാക്കൾക്കൊപ്പമാണ് താമസം. ഭിന്ദിൽ യുവാവിനെതിരെ യുവതിയും കേസ് ഫയൽ ചെയ്തിട്ടുണ്ട്.

അയൽ വീട്ടിൽ വാടകക്ക് താമസിക്കുന്ന യുവാവുമായി ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്നും ഭർത്താവ് ആരോപിച്ചു. ഈ ബന്ധമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും യുവാവ് ആരോപിച്ചു. ഭാര്യയുടെ കാമുകൻ തന്നെ ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇയാൾ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios