തിരുവനന്തപുരം: ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു.  തിരുവനന്തപുരം പാറശ്ശാലയിൽ കുഴിഞ്ഞാംവിള സ്വദേശി  മീനക്കാണ്  വെട്ടേറ്റത്.  മുഖത്തും കഴുത്തിലും ഉൾപ്പെടെ വെട്ടേറ്റിട്ടുണ്ട്. ഭർത്താവ് ഷാജി  പാറശ്ശാല പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഗുരതര പരിക്കുകളോടെ മീനയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.