ശാന്തകുമാരിയാണ് ഭർത്താവിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ശാന്തകുമാരി കിണറിൽ ചാടി ആത്മഹത്യയ്ക്കും ശ്രമിച്ചു. 

പാലക്കാട്: പാലക്കാട് കടമ്പഴിപ്പുറത്ത് ഭർത്താവിനെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഇന്നലെയാണ് പ്രഭാകരൻ നായരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശാന്തകുമാരിയാണ് ഭർത്താവിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ശാന്തകുമാരി കിണറിൽ ചാടി ആത്മഹത്യയ്ക്കും ശ്രമിച്ചു. 

ഈ മാസം അഞ്ച് രാത്രിയാണ് സംഭവം നടന്നത് എന്നാണ് ശാന്തകുമാരി പൊലീസിന് നല്‍കിയ മൊഴി. അടുത്ത ദിവസം രാവിലെയാണ് കിണറിൽ ചാടി ആത്മഹത്യയ്ക്കും ശ്രമിക്കുന്നത്. വിവരം അറിഞ്ഞ നാട്ടുകാര്‍ അഗ്നശമന സേനയെയും പൊലീസിനെയും വിവരം അറിയിച്ചു. തുടര്‍ന്ന് ഇവരെ രക്ഷിക്കുന്നു. പിന്നീടാണ് പ്രഭാകരൻ നായരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രഭാകരൻ നായരുടെ പോസ്റ്റ്മോർട്ടത്തിൽ മരണത്തിൽ സംശയം തോന്നി. പിന്നീട് ശാന്തകുമാരിയെ ചോദ്യം ചെയ്തതിലൂടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ശാന്തകുമാരിയെ കടമ്പഴിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു.