എറണാകുളത്ത് ഭാര്യ ഭര്‍ത്താവിനെ കുത്തി കൊലപ്പെടുത്തി. നായരമ്പലം സ്വദേശി അറയ്ക്കൽ ജോസഫാണ് കൊല്ലപ്പെട്ടത്. ഭാര്യ പ്രീതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

കൊച്ചി: എറണാകുളത്ത് ഭാര്യ ഭര്‍ത്താവിനെ കുത്തി കൊലപ്പെടുത്തി. എറണാകുളം നായരമ്പലം സ്വദേശി അറയ്ക്കൽ ജോസഫാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ടോടെ നായരമ്പലത്താണ് സംഭവം. സംഭവത്തിൽ ജോസഫിന്‍റെ ഭാര്യ മോണിക്ക എന്ന പ്രീതിയെ (45) പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇരുവരും തമ്മിലുള്ള കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം ജോസഫിന്‍റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നൽകും. ഇരുവരും ഏറെ നാളായി അകല്‍ച്ചയിലാണ് കഴിയുന്നതെന്ന് പൊലീസ് പറഞ്ഞു.. ഇരുവരും രണ്ട് വീടുകളിലായിട്ടാണ് താമസം. 52കാരനായ ജോസഫ് കാറ്ററിങ് ജോലി നടത്തിവരുന്നയാളാണ്. പ്രീതി വീട്ടമ്മയാണ്.

പ്രീതി താമസിച്ചിരുന്ന കെട്ടിടത്തിന് സമീപം കാറ്ററിങ് ജോലിയുമായി ബന്ധപ്പെട്ട് വരാറുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ന് വൈകിട്ട് ആറോടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രീതി താമസിക്കുന്ന സ്ഥലത്തിന് സമീപത്തുവെച്ചാണ് കത്തിക്കുത്തുണ്ടായത്. പിന്നാലെ ജോസഫിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലാണ്. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്.

ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ച സംഭവത്തിലെ ദുരൂഹത നീങ്ങി; തർക്കത്തിനിടെ പിടിച്ചുതള്ളി, പ്രതി റിമാന്‍ഡ‍ിൽ

ജീവനെടുത്ത അനാസ്ഥ, ആറുവരിപ്പാത നിർമ്മാണത്തിനായി കുഴിച്ച കുഴിയിൽ വീണു; ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

എറണാകുളത്ത് ഭർത്താവിനെ ഭാര്യ കുത്തിക്കൊന്നു | Ernakulam | Wife | Husband