അങ്കമാലി: നടുറോഡിൽ സ്കൂട്ടർ യാത്രികയായ പെൺകുട്ടിയെ ആക്രമിച്ച സംഭവത്തിൽ  നിരവധി മോഷണ കേസുകളിൽ പ്രതിയായ യുവതിയെ അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തു. വട്ടപ്പറമ്പ് സ്വദേശിനിയായ സിപ്സിയെയാണ് പിടികൂടിയത്. 

അങ്കമാലി ടിബി ജങ്ഷനിൽ വെച്ച്  പുളിയനം സ്വദേശിനിയായ പെൺകുട്ടി സഞ്ചരിച്ച സ്കൂട്ടറിൽ സിപ്സിയുടെ സ്കൂട്ടർ ഇടിക്കുകയായിരുന്നു.റോഡിലേക്ക് തെറിച്ചുവീണ പെൺകുട്ടിയെ സിപ്സി മർദ്ദിക്കുകയും വസ്ത്രങ്ങൾ വലിച്ച് കീറുകയും ചെയ്തു. 

പരിക്കേറ്റ പെൺകുട്ടിയെ അങ്കമാലി താലൂക്ക്  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കേസെടുത്ത പൊലീസ് സിപ്സിയെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹജരാക്കി. മുൻപ് നിരവധി മോഷണ കേസുകളിൽ പ്രതിയായിരുന്നു സിപ്സിയെന്ന് പൊലീസ് പറഞ്ഞു.