ജയ്പൂർ: പൊലീസിൽ പരാതി നൽകാൻ വന്ന 26 കാരിയെ മൂന്ന് ദിവസം തുടർച്ചയായി ലൈം​ഗികമായി പീഡിപ്പിച്ച് സബ് ഇൻസ്പെക്ടർ. രാജസ്ഥാനിലെ ആൽവാർ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലൊന്നിലാണ് സംഭവം.  എസ്ഐ താമസിക്കുന്ന പൊലീസ് സ്റ്റേഷൻ കോംപൗണ്ടിലുള്ള മുറിയിൽ വച്ചാണ് പീഡനം നടന്നത്. ഭർത്താവിനെതിരെ പരാതി നൽകാൻ മാർച്ച് 2നാണ് സ്ത്രീ എസ്ഐയെ സമീപിച്ചത്. 

സ്ത്രീധനത്തിന്റെ പേരിൽ സ്ത്രീയും ഭർത്താവും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. 2018 ൽ ഇത് സംസാരിച്ച് പരിഹരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഭർത്താവ് വിവാഹമോചനം ആവശ്യപ്പെട്ടു. ഇത് നൽകാൻ സ്ത്രീ തയ്യാറല്ല. ഇതുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെത്തിയപ്പോഴാണ് എസ്ഐയെ കാണാൻ ആവശ്യപ്പെട്ടതെന്ന് ആൽവാർ പൊലീസ് സൂപ്രണ്ട് പറഞ്ഞു. 

മാർച്ച് 2നും മാർച്ച് 4നും അമ്പത് വയസ്സ് പ്രായം തോനുന്ന പൊലീസുകാരനും മറ്റൊരു പൊലീസുകാരനും സ്ത്രീയെ ബലാത്സം​ഗം ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.