പാലക്കാട്: അട്ടപ്പാടിയിൽ വന പരിപാലകന്‍റെ ഭാര്യയും ബന്ധുക്കളും ചന്ദന കടത്ത് കേസിൽ അറസ്റ്റിൽ. വനപാലകനായ മണികണ്ഠന്‍റെ ഭാര്യ നഞ്ചി, ബന്ധുക്കളായ മുരുകൻ, കാളി എന്നിവരെയാണ് വനം വകുപ്പ് പിടികൂടിയത്. 

അഗളി നെല്ലിപ്പതി മലവാരത്ത് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് രണ്ട് കിലോഗ്രാം ചന്ദനവുമായി ഇവർ പിടിയിലായത്. മണ്ണാർക്കാട് ഭാഗത്തേക്ക്‌ കച്ചവടത്തിനായാണ് ഇവർ ചന്ദനത്തടികൾ ശേഖരിച്ചത്.