Asianet News MalayalamAsianet News Malayalam

കൈക്കുഞ്ഞടക്കം മൂന്ന് മക്കളെ കൊന്ന് ആത്മഹത്യയ്ക്ക് ശ്രമം, യുവതി അറസ്റ്റില്‍

ഒമ്പതും, മൂന്നും വയസ്സുളള കുട്ടികളെയും എട്ട് മാസം പ്രായമായ കുഞ്ഞിനെയുമാണ് ഇവര്‍ കൊലപ്പെടുത്തിയത്...

woman arrested after bodies of three children from her apartment
Author
Vienna, First Published Oct 17, 2020, 7:10 PM IST

സുറിച്ച്:  മൂന്ന് കുട്ടികളെ കൊന്ന് ആത്മഹത്യ ചെയ്യാനൊരുങ്ങിയ അമ്മയെ അറസ്റ്റ് ചെയ്ത് ഓസ്‌ട്രേലിയന്‍ പൊലീസ്. കഴിഞ്ഞ ദിവസമാണ് മൂന്ന് കുട്ടികളെ വിയന്നയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 31 കാരിയായ സ്ത്രീ പുലര്‍ച്ചെ 5.20 ന് പൊലീസിനെ വിളിച്ച് തന്റെ മൂന്ന് മക്കളെ കൊലപ്പെടുത്തിയതായി അറിയിക്കുകയായിരുന്നു. മക്കളെ കൊന്നതിന് ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനമെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. 

ശരീരത്തില്‍ സ്വയം മുറിവേല്‍പ്പിച്ച നിലയില്‍ ഇവരെ ഡൊണൗസ്റ്റഡിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഒമ്പതും, മൂന്നും വയസ്സുളള കുട്ടികളെയും എട്ട് മാസം പ്രായമായ കുഞ്ഞിനെയുമാണ് ഇവര്‍ കൊലപ്പെടുത്തിയത്. പൊലീസ് എത്തുമ്പോഴേക്കും കുട്ടികള്‍ മരിച്ചിരുന്നു. ഒമ്പത് വയസ്സുള്ള കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കൊലപാതകത്തിന്റെ കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും സ്ത്രീയെ ഉടന്‍ ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യകതമാക്കി. 

Follow Us:
Download App:
  • android
  • ios