ആലുവയിൽ  പിങ്ക് പൊലീസ്  ഓഫീസർക്ക് നേരെ ലഹരി വിൽപനക്കാരിയുടെ അക്രമണം.അക്രമണത്തിൽ സീനിയർ വനിതാ പൊലീസ് ഓഫീസറായ പിഎം നിഷയുടെ കൈക്കും കാലിനും പരിക്കേറ്റു

കൊച്ചി: ആലുവയിൽ പിങ്ക് പൊലീസ് ഓഫീസർക്ക് നേരെ ലഹരി വിൽപനക്കാരിയുടെ അക്രമണം.അക്രമണത്തിൽ സീനിയർ വനിതാ പൊലീസ് ഓഫീസറായ പിഎം നിഷയുടെ കൈക്കും കാലിനും പരിക്കേറ്റു. കൊൽക്കത്ത സ്വദേശിയായ സീമ എന്ന സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ശിശുഭവനിലെ കുട്ടികൾക്ക് ലഹരിമരുന്ന് ലഭിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് പിങ്ക് പൊലീസ് അന്വേഷണത്തിനെത്തിയത്.

അന്വേഷണത്തിനിടയില്‍ പൊലീസ് ഒഫീസർമാരെ ലഹരി വിൽപനക്കാരിയെന്ന് സംശയിക്കുന്ന സീമയെന്ന സ്ത്രീ അക്രമിക്കുകയായിരുന്നു. ആലുവ ആശുപത്രി കവലയിൽ നിന്ന് ഇവരെ പിടികൂടാൻ ശ്രമിക്കുമ്പോഴായിരുന്നു അക്രമണം. ആലുവയിലെ പിങ്ക് പൊലീസ് ഓഫീസർമാരായ പിഎം നിഷ, സ്നേഹലത എന്നിവർക്ക് നേരെയാണ് അക്രമണമുണ്ടായത്. 

യുവ ചിത്രകാരിക്ക് നേരെയുണ്ടായ പീ‍ഡനശ്രമം: കേസെടുത്ത് പൊലീസ്, പ്രതിയെ തിരിച്ചറിഞ്ഞു

റോഡിൽ തെറിച്ചുവീണ പിഎം നിഷയുടെ കൈക്കും കാലിനും പരിക്കേറ്റു. മൊബെൽ ഫോണും നിലത്ത് വീണു നശിച്ചു.വനിതാ പൊലീസുകാരെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച സീമയെ കൂടുതൽ പൊലീസെത്തി കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലഹരിമരുന്ന് നൽകി അനാഥ മന്ദിരത്തിലെ കുട്ടികൾകളെ മയക്കുമരുന്ന് മാഫിയയുടെ കണ്ണികളാക്കാൻ ശ്രമിക്കുന്നുവെന്ന പരാതി ഏറെക്കാലമായി ഇവിടെയുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപത്തെ കടകളിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളും മദ്യവും; 'കാവൽ' സംഘം പിടിച്ചെടുത്തു

കോഴിക്കോട്: ജില്ലയിലെ വിവിധ സ്കൂൾ, കോളേജ് പരിസരത്തു നിന്ന് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വില്പനക്കായി സൂക്ഷിച്ചു വെച്ച നിരവധി പുകയില ഉല്പന്നങ്ങളും മദ്യവും സ്പെഷ്യൽ ആക്ഷൻ ഫോഴ്സും (കാവൽ ) കോഴിക്കോട് കസബ, ടൗൺ, വെള്ളയിൽ പൊലീസും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെടുത്തു.

കൂട്ടബലാത്സംഗത്തിന് ഉപയോഗിച്ച ഇന്നോവ സര്‍ക്കാര്‍ വാഹനം!

പുതിയ അധ്യയനവർഷം ആരംഭിച്ച മുതൽ കോഴിക്കോട് ജില്ല പൊലീസ് മേധാവിയുടെ ചുമതലയുള്ള അമോസ് മാമൻ ഐപിഎസ് വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനായി കർശന നടപടികൾ സ്വീകരിക്കുവാൻ ലഹരിവിരുദ്ധ സേനക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്‍റെ ഭാഗമായി നിരവധി കടകൾ നാർക്കോട്ടിക്ക് സെൽ അസി.കമ്മീഷണർ എ ജെ ജോൺസന്‍റെ നേതൃത്വത്തിലുള്ള കാവൽ സംഘം വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്കൂൾ പരിസരങ്ങളിൽ രഹസ്യ നിരീക്ഷണം നടത്തി വരികയായിരുന്നു. പൊലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി കസബ, ടൗൺ, വെള്ളയിൽ പൊലീസ് സ്റ്റേഷൻ പരിധികളിലെ വിദ്യാലയ പരിസരങ്ങളിലെ ആറോളം കടകളിൽ നടത്തിയ റെയ്ഡിൽ സിഗരറ്റ്, ബീഡി, ഹാൻസ് തുടങ്ങി നിരവധി നിരോധിത പുകയില ഉല്പന്നങ്ങളും വില്പനക്കായി സൂക്ഷിച്ച നിരവധി മദ്യവും പൊലീസ് കണ്ടെടുത്തു.