ഇടുക്കി കൊന്നത്തടി വെള്ളത്തൂവൽ എരുപ്പേക്കാട്ടിൽ വീട്ടിൽ റംസിയ (30) യെയാണ് കോടനാട് പൊലീസ് അറസ്റ്റ് ചെയ്തത്. 

കൊച്ചി: സുഹൃത്തിന്റെ വീട്ടിൽ മാമോദീസയ്ക്ക് വന്ന് ഡയമണ്ട് നെക്ലെസ് ഉൾപ്പെടെയുള്ള സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. ഇടുക്കി കൊന്നത്തടി വെള്ളത്തൂവൽ എരുപ്പേക്കാട്ടിൽ വീട്ടിൽ റംസിയ (30) യെയാണ് കോടനാട് പൊലീസ് അറസ്റ്റ് ചെയ്തത്. 

മെയ് 6 ന് കോടനാടാണ് സംഭവം നടന്നത്. ചടങ്ങ് കഴിഞ്ഞ് ധരിച്ചതും ഗിഫ്റ്റ് കിട്ടിയതുമായ ആഭരണങ്ങൾ മുറിയിലെ അലമാരയിലാണ് വച്ചത്. അവിടെ നിന്നുമാണ് പ്രതി ആഭരണങ്ങൾ മോഷ്ടച്ചത്. മോഷ്ടിക്കപ്പെട്ട ആഭരണങ്ങൾ നേര്യമംഗലം, പെരുമ്പാവൂർ എന്നിവടങ്ങളിലെ ജ്വല്ലറി, ഫൈനാൻസ് സ്ഥാപനങ്ങളിൽ നിന്നും കണ്ടെടുത്തു. നാല് ലക്ഷത്തിലേറെ രൂപയുടെ ആഭരണങ്ങളാണ് പ്രതി മോഷ്ടിച്ചത്.

Also Read: നികുതിയിനത്തിൽ അടക്കേണ്ട തുകയിൽ തിരിമറി കാണിച്ച് തട്ടിയത് 7.5 കോടി; ചീഫ് അക്കൗണ്ടന്‍റിനായി ലുക്കൗട്ട് നോട്ടീസ്

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം - LIVE

YouTube video player