തളര്‍ന്നുവീണ സൗമ്യയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. മുഖത്തേറ്റ മാരക പരിക്കാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 

അമ്പലപ്പുഴ: ഭര്‍ത്താവിന്റെ (Husband) ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് യുവതി മരിച്ചു (woman killed). പുന്നപ്ര പറവൂര്‍ വെളിയില്‍ അന്നമ്മ (സൗമ്യ-31) ആണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് യേശുദാസിനെ (40) പുന്നപ്ര പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് വീട്ടിലുണ്ടായ വഴക്കിനെ തുടര്‍ന്ന് യോശുദാസ് സൗമ്യയെ കസേരകൊണ്ടും കല്ലുകൊണ്ടും മുഖത്ത് ക്രൂരമായി മര്‍ദ്ദിച്ചത്. തളര്‍ന്നുവീണ സൗമ്യയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. മുഖത്തേറ്റ മാരക പരിക്കാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സൗമ്യ-യേശുദാസ് ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. തൊഴിലുറപ്പ് തൊഴിലാളിയാണ് സൗമ്യ. പുന്നപ്ര പുത്തന്‍പുരക്കല്‍ ബൈജു പ്രസാദിന്റെയും റീത്താമ്മയുടെയും മകളാണ് സൗമ്യ. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

ഭര്‍തൃവീട്ടില്‍ യുവതി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവിന്റെ സുഹൃത്ത് അറസ്റ്റില്‍

തൃശൂര്‍: ഭര്‍തൃവീട്ടില്‍ യുവതി ജീവനൊടുക്കിയ (Woman suicide) സംഭവത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്ത് അറസ്റ്റില്‍(Arrest). തൃശൂര്‍ തിരുവമ്പാടി ശാന്തിനഗര്‍ ശ്രീനന്ദനത്തില്‍ നവീന്‍(Naveen-40) ആണ് അറസ്റ്റിലായത്. സംഭവം നടന്ന് ഒരു വര്‍ഷത്തിന് ശേഷമാണ് അറസ്റ്റ്. 2020 സെപ്റ്റംബറിലാണ് ഷോറണൂര്‍ റോഡിന് സമീപത്തെ ഭര്‍ത്താവിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ യുവതി ജീവനൊടുക്കിയത്. യുവതിയുടെ ഭര്‍ത്താവിന്റെ അടുത്ത സുഹൃത്ത് നവീന്റെ മാനസികവും ശാരീരികവുമായ പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഭര്‍ത്താവും നവീനും വീട്ടില്‍ ഒരുമിച്ച് മദ്യപിക്കാറുണ്ടായിരുന്നെന്നും ബന്ധുക്കള്‍ പരാതിയില്‍ ആരോപിച്ചിരുന്നു.

വീട്ടില്‍ ആരുമില്ലാത്ത സമയത്ത് എത്തിയ നവീന്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. നവീനെതിരെ ആത്മഹത്യ കുറിപ്പ് എഴുതി വെച്ച് മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കുകയായിരുന്നു. നവീന്റെ ഇരകളില്‍ ഒരാള്‍ മാത്രമാണ് താനെന്ന് ഡയറിയില്‍ എഴുതി വെച്ചായിരുന്നു ആത്മഹത്യ. നവീന്റെ ആദ്യഭാര്യ ജീവനൊടുക്കുകയും രണ്ടാം ഭാര്യ വിവാഹ മോചനം നേടുകയും ചെയ്തതായി പൊലീസ് പറഞ്ഞു. പരാതി നല്‍കിയെങ്കിലും പൊലീസ് നടപടിയെടുത്തില്ലെന്നും ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് ഒരു വര്‍ഷത്തിന് ശേഷം അറസ്റ്റുണ്ടായതെന്നും കുടുംബം ആരോപിച്ചു.