വിവാഹിതനായ ആളുമായി കൊല്ലപ്പെട്ട യുവതി ബന്ധം പുലര്‍ത്തിയിരുന്നു. ഇതായിരുന്നു കൊലപാതകത്തിന് കാരണമെന്നാണ് വിവരം

വിജയവാഡ: തന്റെ ഭര്‍ത്താവുമായി അവിഹിതബന്ധം പുലര്‍ത്തിയ യുവതിയെ, ഭാര്യ(wife) തലയ്ക്കടിച്ച് കൊലപ്പെടുത്തി(Murder). ആന്ധ്രാപ്രദേശിലെ(Andhra Pradesh) കൃഷ്ണ ലങ്ക പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന റാണിഗിരിയിലാണ് സംഭവം. കഴിഞ്ഞ വെള്ളിയാണ് യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അയല്‍വാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്. 

വീട്ടില്‍ അരി പൊടിക്കാൻ ഉപയോഗിക്കുന്ന വടികൊണ്ട് അടിച്ചാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി
വിവാഹിതനായ ആളുമായി കൊല്ലപ്പെട്ട യുവതി ബന്ധം പുലര്‍ത്തിയിരുന്നു. ഇതായിരുന്നു കൊലപാതകത്തിന് കാരണമെന്നാണ് വിവരം. പ്രതി യുവതിയുടെ വീട്ടിലേക്ക് വരുന്നതും സിസിടിവി ദൃശ്യങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. കൊലപാതകത്തിന് ശേഷം പ്രതി ഒളിവിലാണെന്നും അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഇവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

മൂന്നാഴ്ച മുമ്പ് ഉത്തർപ്രദേശിലും അവിഹിത ബന്ധം സംശയിച്ച് കൊലപാതകം നടന്നിരുന്നു. അംബേദ്കർ നഗർ ജില്ലയിലെ പുന്തർ ഹൈവേയിൽ വച്ച് കാറില്‍ ട്രെക്കിടിച്ച് ബിസിനസുകാരാനായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പൊലീസ് അന്വേഷണത്തില്‍ ഇതും കൊലപാതകമാണെന്ന് കണ്ടെത്തി. ബിസിനസുകാരനായ സുഹൃത്തിന് ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് കൂട്ടുകാരനാണ് ഇയാളെ കൊലപ്പെടുത്തിയത്. മറ്റൊരു സുഹൃത്തിന്‍റെ സഹായത്തോടെ ബിസിനസുകാരനെ കഴുത്ത് ഞെരിച്ച്കൊലപ്പെടുത്തിയ ശേഷം കാറില്‍ കിടത്തി ട്രക്കിന് നെരെ കാര്‍ ഓടിച്ച് വിടുകയായിരുന്നു. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.