ദില്ലി: ദില്ലിയില്‍ 24 കാരിയായ യുവതിയെ ഭര്‍ത്താവ് ചുട്ടുകൊന്നു. ദില്ലിയിലെ രഘുബീര്‍ നഗര്‍ മേഖലയിലാണ് സംഭവം നടന്നത്. പൂനം എന്ന യുവതിയെയാണ് ഭര്‍ത്താവ് തീക്കൊളുത്തിയത്. 

തിങ്കഴാഴ്ചയാണ് ഭര്‍ത്താവ് പൂനത്തിന്‍റെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തിയത്. പൂനത്തെ ഉടന്‍ തന്നെ ഗുരു ഗോവിന്ദ് സിംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 

അതിഗുരുതരമായി പൊള്ളലേറ്റ പൂനം വെള്ളിയാഴ്ച രാത്രി 11.30 ഓടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. യുവതിയുടെ മരണമൊഴി രേഖപ്പെടുത്തിയ പൊലീസ് ഭര്‍ത്താവിനെതിരെ കേസെടുത്തു.