ദില്ലി: കയ്യും കാലും കൂട്ടിക്കെട്ടിയ നിലയിയില്‍ യുവതിയുടെ മൃതദേഹം കനാലില്‍. ദില്ലിയിലെ റോഹിനിയിലാണ് സംഭവം. കനാലില്‍ ഒരു ബാഗ് കുടുങ്ങികിടക്കുന്നത് കണ്ട വഴിയാത്രക്കാരനാണ് പൊലീസില്‍ വിവരമറിയിച്ചത്.  പൊലീസെത്തി ബാഗ് പരിശോധിച്ചതോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കയറുപയോഗിച്ച് കയ്യും കാലും കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. 22 നും 25 നും ഇടയില്‍ പ്രായമുള്ള യുവതിയുടേതാണ് മൃതദേഹമെന്ന് പൊലീസ് പറയുന്നു.ഇവരുടെ ശരീരത്തില്‍ ആക്രമിക്കപ്പെട്ടതിന്‍റെ പാടുകളുണ്ട്.എന്നാല്‍ യഥാര്‍ത്ഥ മരണകാരണം വ്യക്തമാകണമെങ്കില്‍ പോസ്റ്റുമോര്‍ട്ടം കഴിയണം.