ഇരുപത്തഞ്ച്‌ വയസ്സുകാരിയായ ഗരിമ മിശ്രയെയാണ്‌ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌.

ദില്ലി: വനിതാ ഡോക്ടറെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇരുപത്തഞ്ച്‌ വയസ്സുകാരിയായ ഗരിമ മിശ്രയെയാണ്‌ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌.

ദില്ലിയിലെ രഞ്‌ജിത്‌ നഗറിലെ വീട്ടിനുളളിലാണ്‌ മൃതദേഹം കണ്ടത്‌. എംബിബിഎസ്‌ പൂര്‍ത്തിയാക്കിയ ഗരിമ എംഡി ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു.

സംഭവത്തിന്‌ ശേഷം ഗരിമയുടെ അയല്‍വാസികളായ രണ്ട്‌ യുവാക്കള്‍ ഒളിവിലാണെന്ന്‌ പൊലീസ്‌ പറഞ്ഞു. ഇവരെച്ചുറ്റിപ്പറ്റിയാണ്‌ ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്‌. ഈ യുവാക്കളില്‍ ഒരാളുമായി ഗരിമ അടുപ്പത്തിലായിരുന്നെന്നാണ്‌ സൂചന. അയാളും ഡോക്ടറാണ്‌. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.