ബെം​ഗളുരുവില്‍ മെഡിസിന് പഠിക്കുമ്പോള്‍ ചങ്ങനാശേരി സ്വദേശിയായ പ്രശാന്ത് സ്കറിയ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് നഗ്നചിത്രങ്ങള്‍ പകര്‍ത്തിയെന്നാണ് കേസ്. 

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി വനിതാ ഡോക്ടറെ പിഡിപ്പിച്ച കേസില്‍ ചെങ്ങനാശേരി സ്വദേശിയായ യുവാവിന് 3 വര്‍ഷം തടവും പിഴയും ശിക്ഷ. എരണാകുളം സിജെഎം കോടതിയുടെയാണ് വിധി. ശിക്ഷ കുറഞ്ഞെന്നാരോപിച്ച് വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനോരുങ്ങുകയാണ് പരാതിക്കാരി.

ബെം​ഗളുരുവില്‍ മെഡിസിന് പഠിക്കുമ്പോള്‍ ചങ്ങനാശേരി സ്വദേശിയായ പ്രശാന്ത് സ്കറിയ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് നഗ്നചിത്രങ്ങള്‍ പകര്‍ത്തിയെന്നാണ് കേസ്. 2013ലാണ് സംഭവം. വനിതാ ഡോക്ടറുടെ പരിതായില്‍ ചങ്ങനാശേരി പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തു തുടര്‍ന്ന് ക്രൈംബ്രാഞ്ചാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. 

ഇത് പരിശോധിച്ച എ‍ർണാകുളം സിജെഎം കോടതിയാണ് പ്രതി പ്രശാന്ത് സ്കറിയയെ മുന്നുവര്‍ഷം തടവിന് ശിക്ഷിച്ചത്. ബലാല്‍സംഘ കുറ്റം തെളിഞ്ഞതിനാലാണ് ശിക്ഷ. തെളിവുകളുടെ അഭാവത്തില്‍ മറ്റുപ്രതികളെ വെറുതെ വിട്ടു. എന്നാല്‍ ശിക്ഷ കുറഞ്ഞുപോയെന്നാണ് പരാതിക്കാരി പറയുന്നത്. വിധി പരിശോധിച്ച് ശിക്ഷ വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് വനിതാ ഡോക്ടര്‍ ഉടന്‍ ഹൈക്കോടതിയെ സമീപിക്കും.