കൊല്ലം: കൊല്ലം കുണ്ടറ മുളവനയില്‍ യുവതിയെ വീടിന് ഉള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടണ മുളവന സ്വദേശി കൃതി ( 25)ആണ് മരിച്ചത്. ഭർത്താവ് വൈശാഖ് ഒളിവിലാണ്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ കൃതിയുടെ അമ്മയാണ് കിടപ്പുമുറിയ്ക്കുള്ളില്‍ അബോധാവസ്ഥയില്‍ യുവതിയെ കണ്ടെത്തിയത്. 

തുടർന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സ്ഥിരികരിച്ചു. ഭർത്താവ് വൈശാഖ് കൃതിയെ ആശുപത്രിയില്‍ എത്തിച്ച ശേഷം  ഒളിവില്‍ പോവുകയായിരുന്നു. കൊട്ടാരക്കര റൂറല്‍ എസ്‍പിയുടെ നേതൃത്വത്തിലുള്ള സംഘം വൈശാഖിനായി തിരച്ചില്‍ തുടങ്ങി.