കൊല്ലം കൊട്ടിയം സ്വദേശയായ നീതു കൃഷ്ണൻ (30) ആണ് മരിച്ചത്. മൃതദേഹംബദിയഡുക്ക ഏല്‍ക്കാനയിലെ വീട്ടിനകത്ത് തുണിയില്‍ പൊതിഞ്ഞനിലയില്‍ കണ്ടെത്തുകയായിരുന്നു.

ബദിയഡുക്ക (കാസര്‍കോട്): ആണ്‍സുഹൃത്തിനൊപ്പം താമസിച്ചിരുന്ന യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. യുവതിയുടെ മരണം കൊലപാതകമാണെന്നാണ് പൊലീസിന്റെ നി​ഗമനം. കൊല്ലം കൊട്ടിയം സ്വദേശയായ നീതു കൃഷ്ണൻ (30) ആണ് മരിച്ചത്. മൃതദേഹംബദിയഡുക്ക ഏല്‍ക്കാനയിലെ വീട്ടിനകത്ത് തുണിയില്‍ പൊതിഞ്ഞനിലയില്‍ കണ്ടെത്തുകയായിരുന്നു. കൂടെ താമസിച്ച ആൺ സുഹൃത്ത് ആന്റോയെ (40) കാണാനില്ല. യുവതിയുടെ മൃതദേഹത്തിൽ കഴുത്ത് മുറുക്കി ശ്വാസംമുട്ടിച്ചതിന്റെ അടയാളവും തലയ്ക്ക് പരിക്കുമുണ്ടെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

പോസ്റ്റ്മോർട്ടം റിപ്പോർട്ടും യുവാവിനെ കാണാതായതുമാണ് കൊലപാതകാണെന്ന് കരുതാനുള്ള പ്രധാന കാരണം. പുല്‍പ്പള്ളി സ്വദേശിയാണ് കാണാതായ ആന്റോ. ഇയാള്‍ക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. മറ്റു ജില്ലകളിലും മംഗളൂരു ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാന ന​ഗരങ്ങളിലും ഇയാൾക്കായുള്ള തിരച്ചിൽ ശക്തമാക്കിയതായി പൊലീസ് പറഞ്ഞു. ബദിയഡുക്ക ഏല്‍ക്കാനയിലെ ഷാജി എന്നയാളുടെ റബ്ബര്‍ തോട്ടത്തില്‍ ടാപ്പിങ് ജോലിക്കെത്തിയവരാണ് നീതുവും ആന്റോയും. കുറച്ച് ദിവസമായി ഇവർ ഇവിടെയാണ് താമസം. വീട്ടിനകത്ത് തുണിയില്‍ പൊതിഞ്ഞനിലയില്‍ നീതുവിന്റെ മൃതദേഹം ബുധനാഴ്ച വൈകിട്ട് കണ്ടെത്തുകയായിരുന്നു. നീതുവിന്റെ മൃതദേഹം കൊല്ലം മുളങ്കാടകം പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും.

നാലര വയസുകാരിയെ മർദിച്ച സംഭവം; കുട്ടിയെ അടിച്ച അമ്മൂമ്മയെ അറസ്റ്റ് ചെയ്യാതെ പൊലീസ്, നോട്ടീസ് നൽകി വിട്ടയച്ചു