കണ്ണൂർ: കണ്ണൂർ ഇരിക്കൂറിൽ തമിഴ്നാട് സ്വദേശി ആയ യുവതിയെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് തിരുച്ചിറപ്പള്ളി പുതുക്കോട്ട സ്വദേശി അംബിക ആണ് മരിച്ചത്. 26 വയസായിരുന്നു.

ഇരിക്കൂർ ജലനിധി പദ്ധതിയിലെ പ്ലംബർതൊഴിലാളിയായ നാഗരാജന്റെ ഭാര്യയാണ് ഇവര്‍. കഴിഞ്ഞ മൂന്ന് വർഷമായി ഭർത്താവിനോടൊപ്പം ഇരിക്കുറിലെ ക്വാർട്ടേഴ്ലാസില്‍ താമസിച്ചുവരികയായിരുന്നു യുവതി. മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പരിയാരത്തേക്ക് കൊണ്ടുപോയി. പ്രഥമദൃഷ്ട്യാ ആത്മഹത്യ എന്നാണ് പൊലീസ് പറയുന്നത്.