ലഖ്നൗ: വീട്ടിലേക്ക് പോകാനായി ബസ് കാത്തുനിന്ന യുവതിക്ക് ലിഫ്റ്റ് നല്‍കി കാറിനുള്ളില്‍ കൂട്ടബലാല്‍സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ ഷാമ്‍ലി ജില്ലയില്‍ നിന്ന് ഹരിയാനയിലെ വീട്ടിലേക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന യുവതിയെയാണ് കാറിലെത്തിയ മൂന്നുപേരടങ്ങിയ സംഘം പീഡിപ്പിച്ചത്. 

വീട്ടിലേക്ക് പോകാനായി ബസ് കാത്ത് നില്‍ക്കുകയായിരുന്നു 35-കാരിയായ  യുവതി. കാറിലെത്തിയ മൂന്നുപേര്‍ യുവതിക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്തു. കാറില്‍ കയറിയ യുവതിയെ ജഹന്‍പുര ഗ്രാമത്തിന് സമീപമുള്ള കാട്ടിലെത്തിച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പീഡനത്തെ അതിജീവിച്ച യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് പ്രതികളില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. മൂന്നാമത്തെ പ്രതിക്കായി തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.