പതിനഞ്ചുകാരിയായ മകളെയും ഇയാള്‍ പീഡിപ്പിക്കാറുണ്ടെന്നും പന്തണ്ടുവയസ്സുള്ള മകനെ ബലംപ്രയോഗിച്ച് സുന്നത്ത് ചെയ്യിപ്പിച്ചെന്നും മതംമാറ്റിയെന്നും യുവതി പരാതിയില്‍ ആരോപിക്കുന്നു. 

ജയ്പൂര്‍: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കി പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്നും മകനെ ബലംപ്രയോഗിച്ച് സുന്നത്ത് ചെയ്യിപ്പിച്ചെന്നും പരാതി. ജോധ്പൂരിലാണ് നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് യുവതി പൊലീസില്‍ പരാതി നല്‍കിയത്. 

ഫത്തേഹ് ഖാന്‍ എന്ന ആള്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി തന്നെ ഭീഷണിപ്പെടുത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് യുവതി ജോധ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. പതിനഞ്ചുകാരിയായ മകളെയും ഇയാള്‍ പീഡിപ്പിക്കാറുണ്ടെന്നും പന്തണ്ടുവയസ്സുള്ള മകനെ ബലംപ്രയോഗിച്ച് സുന്നത്ത് ചെയ്യിപ്പിച്ചെന്നും മതംമാറ്റിയെന്നും യുവതി പരാതിയില്‍ ആരോപിക്കുന്നു. യുവതിയുടെ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു.