Asianet News MalayalamAsianet News Malayalam

murder| കൊല്ലത്തെ വയോധികയുടേത് കൊലപാതകം, തലക്ക് അടിച്ച ശേഷം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത് മരുമകൾ; അറസ്റ്റ്

പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ തലയിൽ മുറിവേറ്റിരുന്നുവെന്ന സ്ഥിരീകരണവുമുണ്ടായി. ഇതേ ത്തുടർന്നാണ് പൊലീസ് വിശദമായ അന്വേഷണം നടത്തിയത്. 

woman killed her mother in law in kollam arrest
Author
Kollam, First Published Nov 6, 2021, 3:06 PM IST

കൊല്ലം: കുലശേഖരപുരത്തെ വയോധികയുടെ തീപ്പൊള്ളലേറ്റുള്ള മരണം (Murder) കൊലപാതകമെന്ന് പൊലീസിന്റെ (police) സ്ഥിരീകരണം. കുലശേഖരപുരം സ്വദേശിനി നളിനാക്ഷിയുടെ (86) മരണമാണ് കൊലപാതകമെന്ന് ഒരാഴ്ചയ്ക്കുള്ളിൽ പൊലീസ് സ്ഥിരീകരിച്ചത്. നളിനാക്ഷിയുടെ മരുമകൾ രാധാമണിയാണ് കൊലപാതകം നടത്തിയത്. ഇവരെ പൊലീസ് എത്തി അറസ്റ്റ് ചെയ്തു. 

ഒക്ടോബർ 29 നാണ് വീട്ടിനുള്ളിൽ നളിനാക്ഷിയെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ആദ്യ ഘട്ടത്തിൽ നളിനാക്ഷിയുടേത് ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ നിഗമനം. എന്നാൽ നാട്ടുകാരിൽ ചിലർ സംശയമുന്നയിച്ചു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ തലയിൽ മുറിവേറ്റിരുന്നുവെന്ന സ്ഥിരീകരണവുമുണ്ടായി. ഇതേത്തുടർന്ന് പൊലീസ് വിശദമായ അന്വേഷണം നടത്തി. ഒടുവിലാണ് മരുകൾ കൊലപാതകം നടത്തിയെന്ന സ്ഥിരീകരണത്തിലേക്ക് പൊലീസ് എത്തിയത്. 

മഹാരാഷ്ട്രയിലെ ആശുപത്രി ഐസിയുവിൽ അഗ്നിബാധ: പത്ത് കൊവിഡ് രോഗികൾ മരിച്ചു

നളിനാക്ഷിയെ മരുമകൾ രാധാമണി തലയ്ക്കടിച്ച് ബോധരഹിതയാക്കിയ ശേഷം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. ഇരുവരും തമ്മിൽ വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്നും മരണം സംഭവിച്ച ദിവസം വഴക്കുണ്ടായപ്പോഴാണ് തലക്ക് അടിച്ചതെന്നുമാണ് പൊലീസ് കണ്ടെത്തൽ. 

തിരുവനന്തപുരത്ത് മദ്യലഹരിയിൽ മകൻ അച്ഛനെ അടിച്ച് കൊന്നു

തിരുവനന്തപുരത്ത് മദ്യ ലഹരിയിൽ മകൻ  അച്ഛനെ അടിച്ചു കൊന്നു. നേമം സ്വദേശി ഏലിയാസ് (80) ആണ് കൊല്ലപ്പെട്ടത്. ഏലിയാസിന്റെ മകൻ 52 വയസ്സുള്ള  ക്ലീറ്റസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി നേമം പഴയ കാരയ്ക്കാമണ്ഡപം സെന്റ് ആന്റണീസ് ചർച്ചിന്റെ അടുത്താണ് സംഭവം നടന്നത്. മദ്യപിച്ചെത്തിയ ക്ലീറ്റസ് അച്ഛൻ ഏലിയാസുമായി വഴക്കുണ്ടാക്കുകയും  മർദ്ദിക്കുകയുമായിരുന്നു. പരിക്കേറ്റ ഏലിയാസിനെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ഏലിയാസിന് കുത്തേറ്റിരുന്നുവെന്നും സംശയമുണ്ട്. മദ്യ ലഹരിയിലുണ്ടായ കൊലപാതകമാണെന്നും ക്ലീറ്റസ് സ്ഥിരം മദ്യപാനിയാണെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. 

Follow Us:
Download App:
  • android
  • ios