ബെംഗളൂരു: ഇ കോമേഴ്സ് ആപ്പ് വഴി വസ്ത്രങ്ങളും ചെരുപ്പും വാങ്ങിയ യുവതി തട്ടിപ്പിനിരയായതായി പരാതി. ബെംഗളൂരു കോത്തന്നൂർ സ്വദേശിയായ യുവതിക്കാണ് 49,000 രൂപ നഷ്ടമായത്. മാസങ്ങൾക്കു മുൻപ് വാങ്ങിയ വസ്ത്രത്തിനും ചെരുപ്പിനും ഡിസ്ക്കൗണ്ട് ഉണ്ടായിരുന്നുവെന്ന് കണ്ടതിനെ തുടർന്ന് ആപ്പിൽ നൽകിയ നമ്പറുമായി ബന്ധപ്പെടുകയായിരുന്നുവെന്ന്  യുവതി നൽകിയ പരാതിയിൽ പറയുന്നു.

ഡിസ്ക്കൗണ്ട് ലഭിക്കുന്നതിന്‍റെ ഭാഗമായി ആദ്യം 5 രൂപ ട്രാൻസ്ഫർ ചെയ്യണമെന്നറിയിച്ചു. പിന്നീട് 9 ഒാളം ലിങ്കുകൾ അയക്കുകയും അവ പിന്നീട് മറ്റൊരു നമ്പറിലേയ്ക്ക് അയക്കണമെന്നാവശ്യപ്പെടുകയുമായിരുന്നു. ലിങ്കുകൾ ആ നമ്പറിലേയ്ക്ക് അയച്ച ഉടനെ മിനുട്ടുകൾക്കുള്ളിൽ അക്കൗണ്ടിൽ നിന്ന് 49,000 രൂപ പിൻവലിക്കപ്പെടുകയായിരുന്നുവെന്ന് യുവതി പറയുന്നു. സംഭവത്തിൽ കോത്തന്നൂർ പൊലീസ് കേസെടുത്തു.