യുവതി ചിറയൻകീഴ് ആശുപത്രിയിൽ ചികിത്സയിലാണ്. ഭർത്താവിനെ പൊലീസ് കസ്റ്റഡ‍ിയിലെടുത്തു. 

തിരുവനന്തപുരം: യുവതിക്ക് മദ്യം നൽകി ഭർത്താവിന്‍റെ ഒത്താശയോടെ സുഹൃത്തുക്കൾ കൂട്ട ബലാത്സംഗത്തന് ശ്രമിച്ചതായി പരാതി. തിരുവനന്തപുരം കഠിനംകുളം പൊലീസ് പരിധിയിലാണ് സംഭവം. ഭർത്താവിന്റെ വീട്ടിൽ താമസിക്കുകയായിരുന്ന യുവതിയെ വൈകിട്ട് നാലരയോടെ വാഹനത്തിൽ കയറ്റി മറ്റൊരിടത്ത് കൊണ്ട് പോകുകയും നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ആറ് സുഹൃത്തുക്കുള്‍ ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു.

രക്ഷപ്പെട്ട് ഇറങ്ങിയോടിയ യുവതിയെ നാട്ടുകാർ കണിയാപുരത്തുള്ള തന്‍റെ വീട്ടിലെത്തി. വളരെ ക്ഷീണിതയായ യുവതി അബോധാവസ്ഥയിലായതോടെ ആശുപത്രിയിലാക്കുകയും പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. യുവതി ചിറയൻകീഴ് ആശുപത്രിയിൽ ചികിത്സയിലാണ്. ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അബോധാവസ്ഥയിലായതിനാൽ യുവതിയുടെ മൊഴിയെടുക്കാൻ ആയിട്ടില്ല.