ലക്നൗ: ഉത്തര്‍പ്രദേശിലെ ബിജിനോര്‍ ജില്ലയില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കട്ടിലില്‍ കെട്ടിയിട്ട നിലയിലാണ് കത്തിക്കരിഞ്ഞ മ‍ൃതദേഹം കണ്ടെത്തിയത്. മൃതദേഹം കിടന്ന സ്ഥലത്തിന് സമീപത്തുനിന്ന് മൂന്ന് ഒഴിഞ്ഞ കാട്രിഡ്ജുകള്‍ കണ്ടെത്തി. സ്ത്രീയ്ക്ക് നേരെ വെടിയുതിര്‍ത്തിട്ടുണ്ടാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. 

കഴിഞ്ഞ ദിവസം രാത്രിയില്‍ പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയത്. സ്ത്രീയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പൊലീസ്. ഡിഎന്‍എ പരിശോധന വഴി കണ്ടെത്താമെന്നാണ് പൊലീസ് കരുതുന്നതെന്ന് ഉയര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ ലക്ഷ്മി നിവാസ് മിശ്ര പറഞ്ഞു. സ്ത്രീ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടോ എന്ന് വ്യക്തമാല്ലെന്നും പൊലീസ് വ്യക്തമാക്കി.