കാമുകന്‍ റിക്കോ തന്നെ വീടിനടുത്തു നിന്നും ഒരു കറുത്ത കാറില്‍ തട്ടിക്കൊണ്ടു പോയി അര്‍ദ്ധനഗ്നയാക്കിയ ശേഷം ലൈംഗികാവയവം പശയൊഴിച്ച് ഒട്ടിച്ചെന്നായിരുന്നു യുവതിയുടെ ​ആരോപണം.

മാന്‍ഡ്രിഡ്: കാമുകന്‍ ലൈംഗികാവയവം പശയൊഴിച്ച് ഒട്ടിച്ചെന്ന് പരാതിയുമായി എത്തിയ യുവതിക്ക് വിചാരണ കഴിഞ്ഞപ്പോള്‍ കിട്ടിയത് 10 വര്‍ഷം തടവുശിക്ഷയും പിഴയും. വടക്കന്‍ സ്‌പെയിനിലെ ലിയോണ്‍ നഗരത്തിലെ കോടതിയിലാണ് നാടകീയമായ കേസ് അരങ്ങേറിയത്. സെപ്തംബര്‍ 5നാണ് കേസിലെ വിധി വന്നത്. അര്‍ദ്ധനഗ്നയാക്കിയ ശേഷം സ്വകാര്യ ഭാഗത്ത് പശയൊഴിച്ച് ഒട്ടിച്ചെന്നും ആരോപിച്ച് രംഗത്ത് വന്ന വനേസ്സാ ഗസ്‌റ്റോ എന്ന യുവതിയാണ് ശിക്ഷിക്കപ്പെട്ടത്. കേസിന് ആസ്പദമായ സംഭവം നടന്നത് 2016ലാണ്.

കാമുകന്‍ റിക്കോ തന്നെ വീടിനടുത്തു നിന്നും ഒരു കറുത്ത കാറില്‍ തട്ടിക്കൊണ്ടു പോയി അര്‍ദ്ധനഗ്നയാക്കിയ ശേഷം ലൈംഗികാവയവം പശയൊഴിച്ച് ഒട്ടിച്ചെന്നായിരുന്നു യുവതിയുടെ ​ആരോപണം. നേരത്തെ കേസ് എടുത്ത പൊലീസ് റിക്കോയെ അറസ്റ്റ് ചെയ്ത് റിമാന്‍റിലാക്കിയിരുന്നു. പിന്നീടാണ് കേസ് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് യുവതി ഒരു ചൈനീസ് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നതിന്‍റെ ദൃശ്യങ്ങള്‍ കണ്ടെത്തിയത് വഴിത്തിരിവായി. പശയ്ക്ക് പുറമേ കത്തി ഉള്‍പ്പെടുന്ന കിഡ്‌നാപ്പ് കിറ്റ് തന്നെ യുവതി വാങ്ങിയെന്നാണ് കണ്ടെത്തല്‍. 

സംഭവം നടന്നെന്ന് യുവതി പറഞ്ഞ സമയത്ത് സ്ഥലത്തുകൂടി ആകെ പോയത് ഒരു ലോറി മാത്രമാണെന്ന് സിസിടിവിയില്‍ നിന്നും കണ്ടെത്തി. കറുത്ത കാര്‍ ഇതിലേ പോയിട്ടേ ഇല്ലെന്നും അന്വേഷണസംഘം കണ്ടെത്തുകയായിരുന്നു.

യുവതിക്ക് കോടതി 25,000 യൂറോ പിഴയും വിധിച്ചിട്ടുണ്ട്. സംഭവത്തില്‍ യുവതി ആക്രമിച്ചെന്ന് പറഞ്ഞ സമയത്ത് കാമുകന്‍ വീട്ടില്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു എന്ന് സഹോദരന്‍ റാഫേല്‍ കേസില്‍ സഹോദരന്‍ പിടിയിലായ ആദ്യ ദിവസം മുതല്‍ തന്നെ പറഞ്ഞിരുന്നു. നിരപരാധിയായ യുവാവിനെതിരേ കള്ളക്കേസ് ഉണ്ടാക്കിയതടക്കമുള്ള കുറ്റം ചുമത്തിയാണ് ഗസ്‌റ്റോയ്‌ക്കെതിരേ വിധി പുറപ്പെടുവിച്ചത്.