ബെംഗളൂരു: കടംവാങ്ങിയ പണം തിരികെ കൊടുക്കാത്തതിന് യുവതിയെ തൂണില്‍ കെട്ടിയിട്ട് അധിക്ഷേപിച്ചു. കര്‍ണ്ണാടകയിലെ ചാമരാജനഗര്‍ സ്വദേശിയായ രാജാമണിക്കാണ് നാട്ടുകാരില്‍ നിന്ന് ദുരനുഭവം നേരിടേണ്ടി വന്നത്. ബംഗ്ലൂരുവില്‍ ചെറിയ ഒരു ഹോട്ടല്‍ നടത്തിവരികയായിരുന്നു യുവതി.

കടംവാങ്ങിയ 50,000 രൂപയോളം പണം യുവതി തിരിച്ച് അടയ്ക്കാനുണ്ടായിരുന്നു. ഇത് ആവശ്യപ്പെട്ടായിരുന്നു യുവതിയെ തൂണില്‍ കെട്ടിയിട്ടത്. തടിച്ച് കൂടിയ കാഴ്ചക്കാര്‍ യുവതിയെ മര്‍ദ്ദിക്കാനും ആവശ്യപ്പെടുന്നുണ്ട്. ചെരുപ്പ് കൊണ്ടും ചൂല് കൊണ്ടും യുവതിയെ അടിക്കാന്‍ പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.