വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി പോയ പെണ്‍കുട്ടിയെ ബൈക്കിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയതെന്നാണ് പരാതി. 

മുസാഫര്‍നഗര്‍: ഇരുപത്തിമൂന്നുകാരിയെ തട്ടിക്കൊണ്ട് പോയി ആറുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. പെണ്‍കുട്ടിയുടെ മാതാപിതാക്കളാണ് പരാതി നല്‍കിയത്. വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി പോയ പെണ്‍കുട്ടിയെ ബൈക്കിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയതെന്നാണ് പരാതി. സംഭവത്തെക്കുറച്ച് പുറത്ത് പറയരുതെന്ന് പെണ്‍കുട്ടിയെ സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.