ദില്ലി: ബിയര്‍ നല്‍കാത്തതിനെ തുടര്‍ന്ന് 40 കാരിക്ക് നേരെ 24 കാരന്‍ നിറയൊഴിച്ചു. ദില്ലിയിലെ ജഹാഗിര്‍പുരിയിലാണ് സംഭവം. ജൂണ്‍ ഏഴിന് വികാസ് മിശ്ര (24), പങ്കജ് (23), മിന്‍റൂ(22) എന്നിവര്‍ സ്ത്രീയുടെ വീട്ടിലെത്തി ബിയര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ബിയര്‍ ഇല്ലെന്ന് സ്ത്രീ പറഞ്ഞതോടെ ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമായി. തുടര്‍ന്ന് വികാസ് മിശ്ര സ്ത്രീക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. മുന്‍പ് മദ്യം കടത്തിയിരുന്നെങ്കിലും  ഒരുവര്‍ഷം മുന്‍പ് മദ്യ കടത്ത് സ്ത്രീ അവസാനിപ്പിച്ചിരുന്നു.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്ത്രീ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു. പ്രതികളായ മൂന്നുപേരെയും ഭല്‍സ്വാ ഗ്രാമത്തില്‍ നിന്നും പൊലീസ് പിടികൂടി. സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത വികാസ് മിശ്ര വലിയ ക്രിമിനലാണെന്നും 15 ദിവസങ്ങള്‍ക്ക് മുമ്പ് മറ്റൊരാളെ യുവാവ് വെടിവെച്ചിരുന്നെന്നും പൊലീസ് പറയുന്നു.