വാഷിംഗ്ടണ്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വശീകരിക്കാന്‍ ശ്രമിച്ച കേസില്‍ യുവതിക്ക് ഏഴുവര്‍ഷം തടവ്. തന്‍റെ നഗ്ന ചിത്രങ്ങള്‍ അയച്ചുനല്‍കി ആണ്‍കുട്ടിയെ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു എന്ന കേസിലാണ്  അമേരിക്കയിലെ ഫീനിക്‌സ് നഗരത്തിലെ 34 കാരിയായ ലിസ കോണിന് കോടതി ശിക്ഷവിധിച്ചത്. ലിസ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തുകയും ശിക്ഷ വിധിക്കുകയും ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചതിനാണ് ശിക്ഷ വിധിച്ചത്.

ഓണ്‍ലൈനില്‍ എക്‌സ് ബോക്‌സ് വീഡിയോ ഗെയിം കളിക്കുന്നതിനിടെയാണ് ലിസ കോണ്‍ കുട്ടിയെ പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചത്. ആണ്‍കുട്ടിക്ക് തന്‍റെ നഗ്‌നചിത്രങ്ങള്‍ അയച്ചുകൊടുക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മെയിലാണ് ലിസ കോണ്‍ അറസ്റ്റിലാകുന്നത്. കുട്ടിയുടെ പിതാവ് നഗ്നചിത്രങ്ങള്‍ കണ്ടതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. തുടര്‍ന്ന് കുട്ടിയുടെ പിതാവ് മാരികോപ കൗണ്ടി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആണ്‍കുട്ടിക്ക് 14 വയസാണ് ഉണ്ടായിരുന്നത്.