കൊന്ന് കുഴിയിൽ തള്ളിയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഭർത്താവ് ഒളിവിലാണ്. ഇവർ തമ്മിൽ നിരന്തരം വഴക്കിട്ടിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം.

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട് സ്ത്രീയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ. വാലിക്കുന്ന് കോളനിയിൽ സിനി (32) ആണ് മരിച്ചത്. സിനിയുടെ ഭർത്താവ് ഒളിവിലാണ്. വീടിന് സമീപത്തെ കക്കൂസ് കുഴിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 

കൊന്ന് കുഴിയിൽ തള്ളിയത് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഒളിവില്‍ പോയ സിനിയുടെ ഭർത്താവ് കുട്ടനെ പൊലീസ് തിരയുന്നുണ്ട്. 
ഇവർ തമ്മിൽ നിരന്തരം വഴക്കിട്ടിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇന്നലെ മുതലാണ് സിനിയെ കാണാതായത്.