നഗരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊടുവഴന്നൂർ പന്തുവിള സുദിൻ ഭവനിൽ ബിന്ദു (40), റെജിന് (5) എന്നിവരാണ് മരിച്ചത്.
തിരുവനന്തപുരം: രണ്ടാം ഭര്‍ത്താവിന്‍റെ ദേഹത്ത് ആസിഡ് ഒഴിച്ച ശേഷം ഭാര്യയും കുഞ്ഞും കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം നഗരൂര്‍ സ്വദേശി ബിന്ദു (40), റെജിൻ (5) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് രജിലാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ രാത്രി പതിനൊന്ന് മണിക്കായിരുന്നു സംഭവം. കിടന്നുറങ്ങുകയായിരുന്ന രജിലാലിന്‍റെ ദേഹത്തേക്ക് ഭാര്യ ബിന്ദു ആസിഡ് ഒഴിച്ചു. ശേഷം ഇളയ മകനയെും എടുത്ത് കിണിറ്റില്‍ ചാടിയെന്നാണ് പൊലീസ് പറയുന്നത്. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തി ഇരുവരേയും പുറത്തെടുത്തപ്പോഴേക്കും അമ്മയും കുഞ്ഞും മരിച്ചിരുന്നു. വീടിനകത്ത് ആസിഡ് വീണ് പെള്ളലേറ്റ് കിടക്കുകയായിരുന്ന രജിലാലിനെ നാട്ടുകാര്‍ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. ഗുരുതരമായി പരിക്കേറ്റ രജിലാൽ ഐസിയുവിലാണ്.
രജിലാൽ കെട്ടിടനിർമ്മാണ തൊഴിലാളിയാണ്. ബിന്ദുവും രജിലാലും ആറ് മാസമായി അകല്‍ച്ചയിലായിരുന്നു. നിരന്തരം വഴക്കിടുമായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇരുവരുടേയും രണ്ടാം വിവാഹമാണ്. രജിലാലിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ബിന്ദു ആരോപിച്ചിരുന്നു. ബിന്ദുവിന് ആദ്യ ഭർത്താവിൽ ഒരു മകനുണ്ട്. രണ്ടാം വിവാഹം ആയിരുന്നതിനാല്‍ ബന്ധുക്കള്‍ ആരും സഹകരിക്കുന്നുണ്ടായിരുന്നില്ല. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് വീട്ടുവളപ്പില്‍ സംസ്കരിക്കും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
