അക്രമത്തില്‍ യുവതിയുടെ അമ്മയ്ക്കും വെട്ടേറ്റു. ഇരുവരേയും ആക്രമിച്ച ശേഷം പിതാവ് തൂങ്ങി മരിച്ചു.   

കോഴിക്കോട്: കുന്ദമംഗലം മടവൂര്‍ പൈമ്പാലുശ്ശേരിയിൽ രണ്ടാനച്ഛന്‍റെ വെട്ടേറ്റ് മകള്‍ കൊലപ്പെട്ടു. അക്രമത്തില്‍ യുവതിയുടെ അമ്മയ്ക്കും വെട്ടേറ്റു. ഇരുവരേയും ആക്രമിച്ച ശേഷം പിതാവ് തൂങ്ങി മരിച്ചു.

Add Asianetnews as a Preferred SourcegooglePreferred

പൈമ്പാലുശ്ശേരി നെടുമങ്ങാട് ദേവദാസ് (50), മകൾ സൂര്യ (30) എന്നിവരാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ സതീദവി (48) യെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആത്മഹത്യ ചെയ്ത ദേവദാസ് കെഎസ്ആര്‍ടിസി ഡ്രൈവറാണ്. സൂര്യയുടെ വിവാഹത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.