ഇടുക്കി വണ്ടന്മേട് പഞ്ചായത്തിലെ എൽഡിഎഫ് സ്വതന്ത്രയായ സൗമ്യ സുനിലാണ് അറസ്റ്റിലായത്. മാരക ലഹരി മരുന്നായ എംഡിഎംഎ  ഭർത്താവിന്റെ വാഹനത്തിൽ ഒളിപ്പിച്ച് വച്ച് പൊലീസിനെ കൊണ്ട് പിടിപ്പിച്ച് കുടുക്കാനായിരുന്നു സൌമ്യ ശ്രമിച്ചത്.

ഇടുക്കി: ഭർത്താവിനെ (Husband ) മയക്കുമരുന്ന് കേസിൽപ്പെടുത്താൻ (Drug case) ശ്രമിച്ച പഞ്ചായത്ത്‌ അംഗമായ (Gram Panchayat member) ഭാര്യ അറസ്റ്റിൽ. ഇടുക്കി വണ്ടന്മേട് പഞ്ചായത്തിലെ എൽഡിഎഫ് സ്വതന്ത്രയായ സൗമ്യ സുനിലാണ് അറസ്റ്റിലായത്. മാരക ലഹരി മരുന്നായ എംഡിഎംഎ ഭർത്താവിന്റെ വാഹനത്തിൽ ഒളിപ്പിച്ച് വച്ച് പൊലീസിനെ കൊണ്ട് പിടിപ്പിച്ച് കുടുക്കാനായിരുന്നു സൌമ്യ ശ്രമിച്ചത്. ഇവർക്ക് മയക്കു മരുന്ന് എത്തിച്ചു നൽകിയ എറണാകുളം സ്വദേശികളായ ഷെഫിൻ, ഷാനവാസ്‌ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

കാമുകനും വിദേശ മലയാളിയുമായ വണ്ടന്മേട് സ്വദേശി വിനോദുമായി ചേർന്നാണ് സൌമ്യ പദ്ധതി ആസൂത്രണം ചെയ്തതെന്നും പൊലീസ് സംഘം കണ്ടെത്തി. തെളിവുകളുടെ അടിസ്ഥാനത്തിൽ വണ്ടന്മേട് പൊലീസാണ് പ്രതിയെ പിടികൂടിയത്. ഭർത്താവിനെ വാഹനം ഇടിപ്പിച്ചും വിഷം കൊടുത്തും കൊല്ലാനും ആലോചന നടത്തിയിരുന്നതായും പ്രതി പൊലീസിനോട് വെളിപ്പെടുത്തിയതായാണ് വിവരം. 

Child Attack Case : 'അമ്മക്ക് വീഴ്ച്ചയുണ്ടായി'; രണ്ടരവയസ്സുകാരിയുടെ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുക്കും

ഹോട്ടൽ റിസപ്ഷനിസ്റ്റിന്റെ കൊല; പ്രതി നെടുമങ്ങാട് സ്വദേശി പിടിയിൽ

തമ്പാനൂർ (Thiruvananthapuram Thampanoor) സിറ്റി ടവർ ഹോട്ടലിലെ റിസപ്ഷനിസ്റ്റിന്റെ (Hotel Receptionist ) കൊലപാതകത്തിൽ പ്രതി പിടിയിൽ. നെടുമങ്ങാട് കല്ലിയോട് സ്വദേശി അജീഷിനെയാണ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടിയത്. ഒരാഴ്ച മുമ്പ് ഹോട്ടലിൽ മുറിയെടുക്കാൻ എത്തിയപ്പോൾ റിസപ്ഷനിസ്റ്റായ അയ്യപ്പനുമായി ഇയാൾ തർക്കമുണ്ടാക്കിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കൊലപാതകത്തിന് ശേഷം ആയുധവുമായി നെടുമങ്ങാട് എത്തിയ ഇയാളെ ഒരു പാലത്തിൽ ഇരിക്കുമ്പോഴാണ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ളയാളാണ് അജീഷ്. കൊലക്ക് ഉപയോഗിച്ച ആയുധവും ലഭിച്ചു. നേരത്തെയും പല കേസുകളിൽ പ്രതിയായ ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.