മാവേലിക്കര: മാവേലിക്കരയിൽ സിവിൽ പൊലീസ് ഓഫീസര്‍ സൗമ്യയെ ചുട്ടുകൊന്ന സംഭവത്തിൽ പൊലീസുകാരൻ അജാസ് കസ്റ്റഡിയിൽ. ഇവര്‍ മുൻപ് ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണെന്നാണ് വിവരം. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. 

മാവേലിക്കര കാഞ്ഞിപ്പുഴ കവലയിൽ വച്ചാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സൗമ്യ വസ്ത്രം മാറി പുറത്തേക്കിറങ്ങിയതായിരുന്നു. പിന്നാലെ എത്തിയ അജാസ് സൗമ്യയുടെ സ്കൂട്ടറിൽ കാറിടിപ്പിച്ച് വീഴ്ത്തി. പിന്നെ കയ്യിലിരുന്ന കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. പിന്നെ കയ്യിൽ കരുതിയ പെട്രോളൊഴിച്ച് തീക്കൊളുത്തി കൊല്ലുകയായിരുന്നു. തീപടര്‍ന്ന് അജാസിനും പൊള്ളലേറ്റിട്ടുണ്ട്. സൗമ്യക്കൊപ്പം ജോലി ചെയ്തിരുന്നയാളാണ് അജാസെന്നാണ് വിവരം. ഇയാളിപ്പോൾ എറണാകുളത്താണ് ജോലി ചെയ്യുന്നത്. 

മൂന്ന് കുട്ടികളുടെ അമ്മയാണ് സൗമ്യ. ഭര്‍ത്താവിന് വിദേശത്താണ് ജോലി. മൂത്ത രണ്ട് കുട്ടികൾ സ്കൂളിൽ പോകുന്നുണ്ട്. ഇളയ കുട്ടിക്ക് ഒന്നര വയസ്സുമാത്രമെ ആയിട്ടുള്ളു. 

read also: മാവേലിക്കരയില്‍ വനിതാ പൊലീസുകാരിയെ പൊലീസുകാരന്‍ തീ കൊളുത്തി കൊന്നു