ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തലക്കോട്ടുകര അമ്പലത്തില്‍ എത്തിയപ്പോൾ അമ്പല പരിസരത്ത് വച്ച് മോഷണം നടന്നെന്നാണ് പരാതി.

തൃശൂര്‍: കുന്നംകുളം തലക്കോട്ടുകര ശിവക്ഷേത്രത്തിലെ ശിവരാത്രി ആഘോഷങ്ങള്‍ക്ക് എത്തിയ സ്ത്രീകളുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി. ചൊവ്വന്നൂര്‍ സ്വദേശിനി 79കാരി ശാരദയുടെ മൂന്നു പവന്റ സ്വര്‍ണമാലയും ചൊവ്വന്നൂര്‍ സ്വദേശിനി സാവിത്രി(77)യുടെ രണ്ടേമുക്കാല്‍ പവന്റ സ്വര്‍ണമാലയും പഴഞ്ഞി സ്വദേശിനി രമണി (63)യുടെ രണ്ടു പവന്റെ സ്വര്‍ണമാലയുമാണ് വെള്ളിയാഴ്ച രാവിലെ കവര്‍ന്നത്. മൂന്നുപേരും ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തലക്കോട്ടുകര അമ്പലത്തില്‍ എത്തിയപ്പോൾ അമ്പല പരിസരത്ത് വച്ച് മോഷണം നടന്നെന്നാണ് പരാതി. സംഭവത്തില്‍ കുന്നംകുളം പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മേഖലയിലെ സിസി ടിവി കാമറകള്‍ കേന്ദ്രീകരിച്ച് മോഷ്ടാവിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

'സങ്കടമുണ്ട്, എന്നാലും...'; മസ്‌കിനെതിരെ ആഞ്ഞടിച്ച് ഓപ്പണ്‍ എഐ

YouTube video player