യുവാവിന് ഇരുപത്തിരണ്ടും, യുവതിക്ക് പത്തൊന്‍പതും വയസാണ് പ്രായം. യുവതിയുടെ അച്ഛനടക്കമുള്ളവരാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. 

ബെംഗളൂരു: മതംമാറി പ്രണയിച്ചതിന് കര്‍ണാടകത്തില്‍ ദുരഭിമാനകൊല. വിജയപുര ജില്ലയിലാണ് ദലിത് യുവാവിനെയുംയുവതിയെയും ബന്ധുക്കള്‍ കെട്ടിയിട്ട് തല്ലിക്കൊലപ്പെടുത്തിയത്. സാലദഹളളി സ്വദേശിയായ ബസവരാജ്, ദാവല്‍ബി എന്നിവരാണ് കൊല്ലപ്പെട്ടത്. യുവാവിന് ഇരുപത്തിരണ്ടും, യുവതിക്ക് പത്തൊന്‍പതും വയസാണ് പ്രായം.

യുവതിയുടെ അച്ഛനടക്കമുള്ളവരാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ ഒളിവിലാണ്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് വിജയപുര എസ്പി അറിയിച്ചു. ഇരുവരുടെയും കുടുംബങ്ങള്‍ ബന്ധത്തിന് എതിരായിരുന്നെന്നും പൊലീസ് പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona