സൈബർ സെൽ അധികൃതരുമായുള്ള സന്ദേശങ്ങളുടെയും യുവാവ് അയച്ച മാപ്പപേക്ഷയുടെയുമെല്ലാം സ്ക്രീൻ ഷോട്ടുകൾ ആഞ്ചൽ പങ്കുവച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സ്ത്രീകൾ നേരിടുന്നത് സമാനകളില്ലാത്ത ആക്രമണങ്ങളാണ് (Cyber Crime). ചാറ്റ് ബോക്സിൽ മോശം മെസേജുകളോ ദൃശ്യങ്ങളോ കിട്ടാത്ത ഒരു സ്ത്രീ പോലും ഉണ്ടാകില്ല. പലപ്പോഴും പലരും ഇത് തുറന്ന് പറയാറില്ല. എന്നാൽ തനിക്ക് ലഭിച്ച വളരെ മോശം വീഡിയോ സ്ക്രീൻ ഷോട്ട് സഹിതം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയും അത് അയച്ച ആളെക്കൊണ്ട് മാപ്പ് പറയിക്കുകയും ചെയ്തിരിക്കുകയാണ് ഹാസ്യതാരവും കണ്ടന്റ് ക്രിയേറ്ററുമായ ആഞ്ചൽ അ​ഗർവാൾ. ഒരു യുവാവ്, താൻ സ്വയം ഭോഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ആഞ്ചലിന് അയച്ചത്. മെസേജിന്റെ സ്ക്രീൻഷോട്ടുകൾ സഹിതം ആഞ്ചൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. 

ഒരാൾ‌ എനിക്ക് സ്വയംഭോ​ഗം ചെയ്യുന്നതിന്റെ വീ‍ഡിയോ അയച്ചു. എനിക്ക് ദേഷ്യം വന്നപ്പോൾ അത് ഇൻസ്റ്റ​ഗ്രാമിലിട്ടു. ഒരു ഫോളോവർ അത് സൈബർ സെല്ലിനയച്ചു. അവർ എനിക്ക് മെസേജ് അയച്ചു. ഉടൻ തന്നെ അയാൾ അവരോട് മാപ്പപേക്ഷിക്കുകയും അത് സൈബർ സെൽ അധികൃതർ എനിക്ക് ഫോർവാർഡ് ചെയ്യുകയും ചെയ്തു. എന്നാൽ‌ ഞാൻ വീഡിയോയിലൂടെ തന്നെ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. മാസ്ക് ധരിച്ചാണെങ്കിലും കക്ഷി മാപ്പ് അറിയിച്ചു - എന്ന് ആഞ്ചൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 

സൈബർ സെൽ അധികൃതരുമായുള്ള സന്ദേശങ്ങളുടെയും യുവാവ് അയച്ച മാപ്പപേക്ഷയുടെയുമെല്ലാം സ്ക്രീൻൻഷോട്ടുകൾ ആഞ്ചൽ പങ്കുവച്ചിട്ടുണ്ട്. യുവാവിനോട് അപമര്യാദയായി പെരുമാറിയതിൽ ക്ഷമചോദിച്ച് കത്തെഴുതണമെന്നും അല്ലാത്തപക്ഷം നടപടി നേരിടേണ്ടി വരുമെന്നും അധികൃതർ പറയുന്നുണ്ട്. താൻ ചെയ്തത് തെറ്റാണെന്നും ഇനിയൊരിക്കലും ആവർത്തിക്കില്ലെന്നും യുവാവ് മറുപടി നൽകുന്നുണ്ട്. 

അവർ യുവാവിന് അയച്ച സന്ദേശങ്ങളുടെയും സ്ക്രീൻഷോട്ടുകൾ ആഞ്ചൽ പങ്കുവെച്ചു. യുവാവിനോട് അപമര്യാദയായി പെരുമാറിയതിൽ ക്ഷമചോദിച്ച് കത്തെഴുതണമെന്നും അല്ലെങ്കിൽ നടപടി നേരിടേണ്ടി വരുമെന്നും അധികൃതർ പറയുന്നത് സ്ക്രീൻഷോട്ടിൽ കാണാം. അതിനോട് താൻ ചെയ്തത് തെറ്റാണെന്നും ഇനിയൊരിക്കലും ഇത് ആവർത്തിക്കില്ലെന്നും യുവാവ് മറുപടി നൽകി. ഇത് സൈബർ സെൽ ആഞ്ചലിന് അയച്ച് നൽകിയെങ്കിലും മാപ്പ് വീഡിയോയിലൂടെ തന്നെ പറണമെന്നാണ് ആഞ്ചൽ ആവശ്യപ്പെട്ടത്. ഇത് ഇയാൾ വീഡിയോയിലൂടെ മാപ്പ് പറഞ്ഞു. തന്നോടും മറ്റ് സ്ത്രീകളോടുമാണ് നേരിട്ട് മാപ്പ് പറയേണ്ടതെന്നായിരുന്നു ആഞ്ചലിന്റെ നിർബന്ധം. നിരവധി പേരാണ് ആഞ്ചലിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. 

Scroll to load tweet…