കഴിഞ്ഞ 12 മുതൽ ഷിജുവിനെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ നൽകിയ പരാതിയിൽ കാട്ടൂർ പൊലീസ് കേസെടുത്തിരുന്നു.

തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ യുവാവിനെ കുടുംബാരോഗ്യ കേന്ദ്രത്തിലെ ബാത്ത് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി. കൽപറമ്പ് സ്വദേശി ഷിജുവിനെയാണ് (42) വെള്ളിയാഴ്ച വൈകീട്ട് പൂമംഗലം ആരോഗ്യകേന്ദ്രത്തിലെ ബാത്ത് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 12 മുതൽ ഷിജുവിനെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ നൽകിയ പരാതിയിൽ കാട്ടൂർ പൊലീസ് കേസെടുത്തിരുന്നു.

വിശേഷ ദിവസങ്ങളിൽ വീട്ടിൽ കയറും, വലിച്ചുവാരിയിട്ട് മോഷണം, കൂറ്റനാട്ട് ഭീതി വിതച്ച കള്ളൻ കാർലോസ് അറസ്റ്റിൽ

സ്പായിൽ കൂട്ടബലാത്സം​ഗം, ദിവസവും ഉപദ്രവിച്ചത് പതിനഞ്ച് പേർ വരെ; പതിനാലുകാരിയുടെ പരാതി, പൊലീസ് അന്വേഷണം

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി ജാമ്യത്തിലിറങ്ങി ആത്മഹത്യ ചെയ്തു

ഭാര്യയെ കൊലപ്പെടുത്തിയ വ്യക്തി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. ഭാര്യയെ കഴുത്തറുത്തുകൊന്ന കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ കാട്ടായിക്കോണം മങ്ങാട്ടുകോണത്ത് സെൽവരാജ് (46) ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞവർഷം ഓഗസ്റ്റ് 31നാണ് ശാസ്തവട്ടം ജംഗ്ഷനിൽ നടുറോഡിൽ സെൽവരാജിന്‍റെ ഭാര്യയായിരുന്ന പ്രഭ (37 )നെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഈ കേസിൽ സെൽവരാജ് കഴിഞ്ഞ ദിവസമാണ് ജാമ്യത്തിൽ ഇറങ്ങിയത്. വെള്ളിയാഴ്ച വൈകീട്ടോടെ വീട്ടുവളപ്പിലെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.

കുടുംബപ്രശ്നത്തെ തുടർന്ന് പ്രഭയും സെൽവരാജും പിരിഞ്ഞായിരുന്നു താമസിച്ചിരുന്നത്. ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ സെൽവരാജ് ഭാര്യയുമായി തര്‍ക്കത്തില്‍ ആകുകയും ഇയാളെ അവഗണിച്ച് പോകുമ്പോള്‍ കഴുത്ത് അറയ്ക്കുകയുമായിരുന്നു. രക്തം വാര്‍ന്നാണ് ഭാര്യ പ്രഭ മരണപ്പെട്ടത് എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

സെൽവരാജിനെ പിന്നീട് പൊലീസ് മങ്ങാട്ടുകോണം ജംക്ഷനിൽ നിന്നു പിടികൂടുകയായിരുന്നുപ. സെല്‍വരാജിനും, പ്രഭയ്ക്കും രണ്ട് മക്കളുണ്ട്. ഭാര്യയെ ഒപ്പം താമസിക്കാൻ വിളിച്ചിട്ടും വരാത്തതിലുള്ള വൈരാഗ്യമാണ് കൊല എന്നാണ് പൊലീസ് കണ്ടെത്തിയത്. 10 വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്.